മേ​മ്പൊ​ടി​ക്ക് സ്വ​ർ​ണം…​ഒ​രു പ​വ​ൻ തൂ​ക്ക​ത്തി​ൽ ചെ​മ്പു​കൊ​ണ്ട് മാ​ല​യും വ​ള​യും നി​ർ​മി​ച്ച്  സ്വ​ർ​ണം പൂ​ശി ത​ട്ടി​പ്പ്; ഫി​നാ​ൻ​സ് സ്ഥാ​പ​ന​ങ്ങളെ ക​ബ​ളി​പ്പി​ക്കു​ന്ന ക​ണ്ണൂ​ർ സി​ദ്ദി​ഖും കൂ​ട്ടാ​ളി​യും പി​ടി​യി​ൽ

ഹരി​പ്പാ​ട്: ചെ​മ്പി​ന്‍റെ പു​റ​ത്ത് സ്വ​ര്‍​ണം പൊ​തി​ഞ്ഞ് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ക്കി ഫി​നാ​ന്‍​സ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ണ​യം​വ​ച്ച് പ​ണം ത​ട്ടു​ന്ന പ്ര​തി​ക​ളി​ല്‍ മു​ഖ്യ ക​ണ്ണി​ക​ളെ വീ​യ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​യാ​പ​റ​മ്പ് കു​റ്റിമു​ക്കി​ലു​ള്ള ഫി​നാ​ന്‍​സ് സ്ഥാ​പ​ന​ത്തി​ല്‍ സ്വ​ര്‍​ണാ​ഭ​ര​ണം പ​ണ​യം​വച്ച് പ​ണം ത​ട്ടി​യ കേ​സി​ല്‍ ര​ണ്ടു​മാ​സം മു​ന്‍​പ് കൊ​ച്ചു​മോ​ന്‍ എ​ന്ന് വി​ളി​ക്കു​ന്ന ദി​ലീ​ഷി​നെ​യും അ​ര്‍​പ്പ​ണ്‍ എ​ന്ന​യാ​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ സ്വ​ര്‍​ണാ​ഭ​ര​ണം ഉ​ണ്ടാ​ക്കി പ​ണ​യം വയ്ക്കാ​ന്‍ ന​ല്‍​കു​ന്ന മു​ഖ്യ സൂ​ത്ര​ധാ​​രാ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ സി​ദ്ദി​ഖി​നെ​യും സ്വ​ര്‍​ണാ​ഭ​ര​ണ​മാ​യി ഉ​ണ്ടാ​ക്കി ന​ല്‍​കു​ന്ന ബി​ജു​വി​നെ​യും പെ​രു​മ്പാ​വൂ​രി​ല്‍​നി​ന്നു ക​ഴി​ഞ്ഞ ദി​വ​സം വീ​യ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഒ​രു പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണം ഉ​ണ്ടാ​ക്കാ​ന്‍ 12,000 രൂ​പ ചെ​ല​വ് വ​രും. ഇ​ത്ത​ര​ത്തി​ല്‍ ഉ​ണ്ടാ​ക്കു​ന്ന ആ​ഭ​ര​ണം 15,000 മു​ത​ല്‍ 25,000 രൂ​പവ​രെ വി​ല​യ്ക്ക് ആ​ളു​ക​ള്‍​ക്ക് ന​ല്‍​കി അ​വ​രെ​ക്കൊ​ണ്ട് ഫി​നാ​ന്‍​സ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ണ​യം​വ​ച്ച് 40,000 രൂ​പ മു​ത​ല്‍ 55,000 രൂ​പവ​രെ വാ​ങ്ങി​ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ് പ്ര​തി​ക​ള്‍ ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ത്.

വീയ​പു​രം പോ​ലീ​സ് ന​ട​ത്തി​യ​ അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​റ്റി​മു​ക്കി​ലു​ള്ള ഫി​നാ​ന്‍​സ് സ്ഥാ​പ​ന​ത്തി​ല്‍ പ​ണ​യം വയ്ക്കാ​നു​ള്ള സ്വ​ര്‍​ണാ​ഭ​ര​ണം ന​ല്‍​കി​യ​ത് ക​ണ്ണൂ​ര്‍ സി​ദ്ദി​ഖ് എ​ന്ന​റി​യ​പ്പെ​ടു​ന്ന സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും സ​മാ​ന കേ​സി​ല്‍ പ്ര​തി​യാ​യ സി​ദ്ധി​ക്കാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സ്വ​ര്‍​ണാ​ഭ​ര​ണം ഉ​ണ്ടാ​ക്കി ന​ല്‍​കു​ന്ന ബി​ജു​വി​നെ​യും തി​രി​ച്ച​റി​ഞ്ഞ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment