പെ​ൺ​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ​ക​ൾ മോ​ർ​ഫ് ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ  പ്ര​ച​രി​പ്പി​ച്ച കേ​സ്: ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ഹ​രി​പ്പാ​ട്: പെ​ൺ​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ​ക​ൾ മോ​ർ​ഫ് ചെ​യ്തു അ​ശ്ലീ​ല ചി​ത്രമാ​ക്കി മാ​റ്റി ഫേ​സ് ബു​ക്കി​ലും ഇ​ൻ​സ്റ്റാ​ഗ്രാം  ടെ​ലി​ഗ്രാം എ​ന്നി​വ​യി​ലും പോ​സ്റ്റ്‌ ചെ​യ്ത പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ. ത​മി​ഴ്നാ​ട് പി​ള്ളേ​യ്യ​ർ കോ​വി​ൽ അ​ജി​ത് കു​മാ​ർ (28) ആ​ണ്. അ​റ​സ്റ്റി​ലാ​യ​ത് ഇ​യാ​ളെ പോ​ലീ​സ് ത​മി​ഴ്നാ​ടു വി​ള​പ​ക്കം പൊ​ളൂ​ർ എ​ന്ന സ്ഥ​ല​ത്തു​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

പ്ര​തി കു​മാ​ർ, സേ​വ​ൻ എ​ന്ന വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി പെ​ൺ​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ​ക​ൾ എ​ടു​ത്ത് ഇ​വ​രു​ടെ ചി​ത്രം മോ​ർ​ഫ് ചെ​യ്തു അ​ശ്ലീ​ല ചി​ത്രമാ​ക്കി ​വ്യാ​ജ​ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ക്രി​യേ​റ്റ് ചെ​യ്തു അ​തുവ​ഴി ഫേ​സ്ബു​ക്ക്‌ ഇ​ൻ​സ്റ്റാ​ഗ്രാം എ​ന്നി​വ​യി​ൽ ഈ ​ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യ​ക​യാ​ണ് ഇ​യാ​ളു​ടെ വി​നോ​ദം.

ഏ​പ്രി​ൽ 14നും ​അ​തി​നുശേ​ഷ​വും വ​ന്ന ഹ​രി​പ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ എട്ട് പെ​ൺ​കു​ട്ടി​ക​ളു​ടെ പ​രാ​തി​യി​ൽ അ​വ​രു​ടെ ഫേ​സ്ബു​ക്ക്‌ പേ​ജി​ൽ​നി​ന്നു ഫോ​ട്ടോ​ക​ൾ എ​ടു​ത്തു മോ​ർ​ഫ് ചെ​യ്തു അ​ശ്ലീ​ല ഫോ​ട്ടോ​ക​ളാ​യി ഫേ​സ്ബു​ക്ക്‌ മ​റ്റു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​ന്നു എ​ന്ന പ​രാ​തി​യി​ൽ ആ​ല​പ്പു​ഴ എ​സ്പി ​മോ​ഹ​ന​ച​ന്ദ്ര​ന്‍റെ നി​ർ​ദേ​ശ​നു​സ​ര​ണം കാ​യ​കു​ളം ഡി​വൈ​എ​സ്പി ബാ​ബു​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​പ്പാ​ട് എ​സ്എ​ച്ച്ഒ മു​ഹ​മ്മ​ദ്‌ ഷാ​ഫി, എ​സ്ഐമാ​രാ​യ ഷൈ​ജ, എ​എ​സ്ഐ ശി​ഹാ​ബ്, എ​സ്‌സി​പി​ഒ ശ്രീ​ജി​ത്ത്‌, സി​പി​ഒമാ​രാ​യ നി​ഷാ​ദ്, ശി​ഹാ​ബ്, ആ​ല​പ്പു​ഴ സൈ​ബ​ർ സെ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ന​ട​ത്തിയ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ്  ചെ​യ്ത​ത്.

ഈ ​കേ​സി​ൽ കോ​ട്ട​യം സ്വ​ദേ​ശി​യാ​യ അ​രു​ൺ നെ​ടി​യി​ട​ത്തുവീ​ട്ടി​ൽ എ​ന്ന​യാ​ളെ ക​ഴി​ഞ്ഞ ​മാ​സം 25ന് ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment