ഹരിപ്പാട്: പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്തു അശ്ലീല ചിത്രമാക്കി മാറ്റി ഫേസ് ബുക്കിലും ഇൻസ്റ്റാഗ്രാം ടെലിഗ്രാം എന്നിവയിലും പോസ്റ്റ് ചെയ്ത പ്രതികളിൽ ഒരാൾകൂടി പിടിയിൽ. തമിഴ്നാട് പിള്ളേയ്യർ കോവിൽ അജിത് കുമാർ (28) ആണ്. അറസ്റ്റിലായത് ഇയാളെ പോലീസ് തമിഴ്നാടു വിളപക്കം പൊളൂർ എന്ന സ്ഥലത്തുനിന്നാണ് പിടികൂടിയത്.
പ്രതി കുമാർ, സേവൻ എന്ന വ്യാജ അക്കൗണ്ട് ഉണ്ടാക്കി പെൺകുട്ടികളുടെ ഫോട്ടോകൾ എടുത്ത് ഇവരുടെ ചിത്രം മോർഫ് ചെയ്തു അശ്ലീല ചിത്രമാക്കി വ്യാജഫേസ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്തു അതുവഴി ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം എന്നിവയിൽ ഈ ഫോട്ടോകളും വീഡിയോകളും പ്രദർശിപ്പിക്കുകയും ചെയ്യകയാണ് ഇയാളുടെ വിനോദം.
ഏപ്രിൽ 14നും അതിനുശേഷവും വന്ന ഹരിപ്പാട് സ്വദേശികളായ എട്ട് പെൺകുട്ടികളുടെ പരാതിയിൽ അവരുടെ ഫേസ്ബുക്ക് പേജിൽനിന്നു ഫോട്ടോകൾ എടുത്തു മോർഫ് ചെയ്തു അശ്ലീല ഫോട്ടോകളായി ഫേസ്ബുക്ക് മറ്റു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു എന്ന പരാതിയിൽ ആലപ്പുഴ എസ്പി മോഹനചന്ദ്രന്റെ നിർദേശനുസരണം കായകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ ഹരിപ്പാട് എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്ഐമാരായ ഷൈജ, എഎസ്ഐ ശിഹാബ്, എസ്സിപിഒ ശ്രീജിത്ത്, സിപിഒമാരായ നിഷാദ്, ശിഹാബ്, ആലപ്പുഴ സൈബർ സെൽ എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഈ കേസിൽ കോട്ടയം സ്വദേശിയായ അരുൺ നെടിയിടത്തുവീട്ടിൽ എന്നയാളെ കഴിഞ്ഞ മാസം 25ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.