വീ​സ വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ; 9 പേ​രി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത് 15 ല​ക്ഷം രൂ​പ

തൊ​ടു​പു​ഴ: വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ യു​വാ​വ് പി​ടി​യി​ൽ. കു​വൈ​റ്റി​ലേ​ക്ക് വീ​സ ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ഒ​ൻ​പ​തു പേ​രി​ൽ നി​ന്ന് 15,50,000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ആ​ല​പ്പു​ഴ കു​മ​ര​ങ്ക​രി ശാ​രീ​ഭ​വ​നി​ൽ എ​സ്.​ശ​ര​ത്താണ് (35) പി​ടി​യി​ലാ​ണ്.

കഴിഞ്ഞവർഷം മാ​ർ​ച്ചി​ലാ​ണ് ത​ട്ടി​പ്പ് അ​ര​ങ്ങേ​റി​യ​ത്. തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ശ​ര​ത്കു​മാ​ർ, അ​ക്ഷ​യ്കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് കു​വൈ​റ്റ് വി​സ ന​ൽ​കാ​മെ​ന്നു പറഞ്ഞ് ശ​ര​ത്ത് സ​മീ​പി​ച്ച​ത്. ഇ​വ​രി​ൽനി​ന്നും ഇ​വ​രു​ടെ ഏ​ഴു സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നുമാണ് പ​ണം ത​ട്ടി​യ​ത്.

ഒ​രാ​ളി​ൽ നി​ന്ന് 1,30,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. പ​റ​ഞ്ഞ സ​മ​യം ക​ഴി​ഞ്ഞി​ട്ടും വി​സ ല​ഭി​ക്കാ​ത്ത​തി​നെത്തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് വ്യ​ക്ത​മാ​യ​ത്.നേ​ര​ത്തേ അ​ബു​ദാ​ബി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ശ​രത്ത് നാ​ട്ടി​ലെ​ത്തി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ത​ട്ടി​പ്പ് ന​ട​ത്തി​യ പ​ണം ഉ​പ​യോ​ഗി​ച്ച് ഇ​ന്നോ​വ​യ​ട​ക്ക​മുള്ള വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.തൊ​ടു​പു​ഴ പോ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment