തിരുവനന്തപുരം നെടുമങ്ങാട് തേക്കടയിൽ അമ്മയെ മകൻ ചവിട്ടിക്കൊലപ്പെടുത്തി. തേക്കട സ്വദേശിനി ഓമന (85) ആണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. വട്ടപ്പാറ പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
മദ്യലഹരിയിൽ മണികണ്ഠൻ ഓമനയെ ചവിട്ടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
ചവിട്ടേറ്റ് ഓമനയുടെ ശരീരത്തിന്റെ വിവിധയിടങ്ങളിൽ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. നേരത്തെയും ഇയാൾ അമ്മയെ മർദിച്ചിരുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു.