മ​സ്ക​റ്റി​ലേ​ക്ക് വീ​സ വാ​ഗ്ദാ​നം ന​ല്കി ത​ട്ടി​പ്പ്: രാ​മ​ന്ത​ളി സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

പ​യ്യ​ന്നൂ​ര്‍:​മ​സ്‌​ക​റ്റി​ലേ​ക്ക് വീ​സ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് നി​ര​വ​ധി​യാ​ളു​ക​ളെ ക​ബ​ളി​പ്പി​ച്ച രാ​മ​ന്ത​ളി സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. രാ​മ​ന്ത​ളി ക​ണ്ണ​ങ്ങാ​ട്ടെ കൊ​യ്യോ​ട​ന്‍ വി​ജീ​ഷി(28)​നെ​യാ​ണ് ഇ​രി​ട്ടി എ​ട​പ്പു​ഴ​യി​ലെ ടെ​സി​ന്‍ ജോ​സ​ഫി​ന്‍റെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്എ​ച്ച്ഒ കെ.​വി​നോ​ദ്കു​മാ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​സ്‌​ക​റ്റി​ലെ അ​ല്‍​തു​ര്‍​ക്ക് ക​മ്പ​നി​യി​ല്‍ കാ​റ്റ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ന​ല്‍​കാ​മെ​ന്ന ഉ​റ​പ്പി​ലാ​ണ് ഇ​യാ​ള്‍ വീ​സ​ക്കാ​യി പ​ണം വാ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ജൂ​ലൈ ഒ​മ്പ​ത് മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 11 വ​രെ നാ​ല് ത​വ​ണ​ക​ളി​ലാ​യാ​ണ് ഇ​യാ​ള്‍ ടെ​സി​ന്‍ ജോ​സ​ഫി​ല്‍​നി​ന്നും 19,250 രൂ​പ വീ​സ​ക്കാ​യി വാ​ങ്ങി​യ​ത്.

ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്ന് ബോ​ധ്യ​മാ​യ​പ്പോ​ഴാ​ണ് പ​രാ​തി​ക്കാ​ര​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി​യു​മാ​യെ​ത്തി​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ പ​തി​ന​ഞ്ചോ​ളം പേ​രെ ഇ​ത്ത​ര​ത്തി​ല്‍ ക​ബ​ളി​പ്പി​ച്ച​താ​യാ​ണ് വി​വ​രം ല​ഭി​ച്ച​ത്.

വ​ള​രെ ത​ന്ത്ര​പൂ​ര്‍​വ​മാ​ണ് ഇ​യാ​ള്‍ വ​ല​യി​ലാ​കു​ന്ന​വ​രെ ക​ബ​ളി​പ്പി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. പ​യ്യ​ന്നൂ​രി​ലെ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യി​ല്‍ യാ​ത്ര​യ്ക്കു​ള്ള ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത് ഇ​ട​പാ​ടു​കാ​രു​ടെ വി​ശ്വാ​സ​മാ​ര്‍​ജി​ക്കു​ക​യാ​ണ് ആ​ദ്യ​ഘ​ട്ടം.

ടി​ക്ക​റ്റി​നു​ള്ള തു​ക ചെ​ക്കെ​ഴു​തി​യാ​ണ് ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യി​ല്‍ ന​ല്‍​കു​ന്ന​ത്.​ചെ​ക്ക് പ​ണ​മാ​ക്കാ​നാ​കാ​തെ മ​ട​ങ്ങു​ന്ന​തോ​ടെ ടി​ക്ക​റ്റ് റ​ദ്ദാ​കു​ന്ന വി​വ​രം വീ​സ​ക്കാ​യി വി​ദേ​ശ യാ​ത്ര​ക്കാ​യി ഒ​രു​ങ്ങു​ന്ന​വ​ര്‍ അ​റി​യു​ന്നു​മി​ല്ല. വൈ​ദ്യ​പ​രി​ശോ​ധ​ന​ക​ളും ക​ഴി​ഞ്ഞ നി​ശ്ചി​ത ദി​വ​സം യാ​ത്ര​യ്ക്കാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​മ്പോ​ഴാ​ണ് ടി​ക്ക​റ്റ് റ​ദ്ദാ​ക്കി​യ വി​വ​രം ഇ​വ​ര​റി​യു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പി​ല്‍ തൃ​ശൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രു​ള്‍​പ്പെ​ടെ കൂ​ടു​ത​ലാ​ളു​ക​ള്‍ കു​ടു​ങ്ങി​യി​ട്ടു​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ​രാ​തി​ക​ളെ​ത്തു​മെ​ന്നാ​ണ് പോ​ലീ​സ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.​അ​റ​സ്റ്റി​ന് ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ വി​ജീ​ഷി​നെ പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി പ​തി​നാ​ല് ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Related posts