ന്യൂഡൽഹി: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ ഒരു യുവാവ് കൂടി പോലീസ് പിടിയിൽ. ഉത്തർപ്രദേശ് വാരണാസിയിൽ താമസിക്കുന്ന മഖ്സൂദ് ആലമിന്റെ മകൻ തുഫൈൽ ആണ് പിടിയിലായത്.
ജയ്ത്പുര ജില്ലയിലെ ദോഷിപുര സ്വദേശിയാണ് തുഫൈൽ. ഇയാളുടെ മൊബൈൽ ഫോണും സിം കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. പാക് ഭീകരസംഘടനയായ തെഹ്രീക് ഇ ലബ്ബൈക്കിന്റെ തലവനായ മൗലാന ഷാദ് റിസ്വിയുടെ നിരവധി വീഡിയോ തുഫൈൽ വാട്സാപ് ഗ്രൂപ്പുകളിൽ പങ്കുവച്ചതായി ആന്റി ടെററിസം സ്വാഡ് (എടിഎസ്) കണ്ടെത്തയിട്ടുണ്ട്.