കൊച്ചി: ബംഗളൂരുവിലെ കോളജില്‍ അഡ്മിഷന് ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി പലരില്‍ നിന്നായി തട്ടിയെടുത്തത് ഏകദേശം രണ്ടു കോടി രൂപ.
കേസുമായി ബന്ധപ്പെട്ട് എറണാകുളം വളഞ്ഞമ്പലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന എക്സ്പേര്‍ട്ട് എഡ്യു ടെക്ക്, അഡ്മിഷന് ഗൈഡന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ ചെങ്ങന്നൂര്‍ സ്വദേശി മെല്‍ജോ തോമസി (33)നെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിലെ കോളജില്‍ ഹോട്ടല്‍ മാനേജ്മെന്റ്, നഴ്സിംഗ് എന്നീ കോഴ്സുകള്‍ക്ക് അഡ്മിഷന് ശരിയാക്കി നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.