മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണലിൽ ലീഡ് തുടർന്ന് യുഡിഎഫ്. നിലവിൽ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് 2376 വോട്ടുകൾക്ക് മുന്നിലാണ്.
15335 വോട്ടുകളാണ് ഇതുവരെ ഷൗക്കത്തിന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 13045 വോട്ടുകളും പി.വി.അൻവറിന് 5539 വോട്ടുകളുമാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 1902വോട്ടുകളാണ് ലഭിച്ചത്.
ആദ്യത്തെ ഏഴ് റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിനും ആദ്യ റൗണ്ടില്‍ വോട്ട് കുറഞ്ഞിട്ടുണ്ട്. എൽഡിഎഫ് സ്വതന്ത്രൻ ആയിരുന്ന പി.വി. അൻവർ എംഎൽഎ സ്ഥാനം രാജവച്ചതിനെ തുടർന്നാണ് നിലന്പൂരിൽ തെരഞ്ഞെടുപ്പ് നടന്നത്.
നിലന്പൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം: കുതിച്ച് കയറി ഷൗക്കത്ത്, ആഞ്ഞ്പിടിച്ച് സ്വരാജ്; ഇരുവരേയും ഞെട്ടിച്ചുകൊണ്ട് അൻവറും കുതിക്കുന്നു; ഇഴഞ്ഞ് മോഹൻ ജോർജ്
