അമ്പലപ്പുഴ: ദുബായ് റാസൽകൈമയിൽ കെട്ടിടത്തിനുമുകളിൽനിന്നു വീണ് യുവാവ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് കളർകോട് എസ്ഡബ്ല്യുഎസ് ജംഗ്ഷനുസമീപം ശരത് നിവാസിൽ ശരത്ചന്ദ്രബോസിന്റെ മകൻ ശരത് രാജ് (ഉണ്ണി-28) ആണ് മരിച്ചത്.
26ന് രാത്രിയിലായിരുന്നു അപകടം. റാസൽകൈമയിൽ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. അമ്മ: രാജേശ്വരി. സഹോദരി: ശാരി ശരത്. സംസ്കാരം ഇന്ന് അമ്മയുടെ കുടുംബവീടായ നെടുമുടി ആറ്റുവാത്തല വലിയമഠത്തിൽ വീട്ടുവളപ്പിൽ.