മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമത്രയും മക്കളുടെ സുവർണ കാലഘട്ടമെന്നാണ് പറയുന്നത്. അച്ഛനമ്മമാരുടെ വിയോഗം മക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അത് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നവി മുംബൈയിലുള്ള 55 -കാരൻ തന്റെ അച്ഛന്റേയും അമ്മയുടെയും മരണത്തിന് പിന്നാലെ ഫ്ലാറ്റിന് പുറത്തിറങ്ങാതെ കഴിഞ്ഞത് മൂന്ന് വർഷമാണ്. വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ല, പകരം ഓർഡർ ചെയ്താണ് കഴിച്ചിരുന്നത്. ഈ ഭക്ഷണത്തിന്റെ ഡെലിവറിക്കായി എത്തുന്നവരെ മാത്രമായിരുന്നു അയാൾ ആകെ കാണുന്നുണ്ടായിരുന്നത്.
20 വർഷം മുൻപാണ് അദ്ദേഹത്തിന്റെ സഹോദരൻ ആത്മഹത്യ ചെയ്തത്. അതിനുശേഷം അദ്ദേഹത്തിന്റെ ലോകം മാതാപിതാക്കൾ തന്നെയായിരുന്നു. അങ്ങനെ മാതാപിതാക്കൾ മരിച്ചതോടെ തനിക്ക് ലോകത്ത് ആരുമില്ല എന്ന ചിന്ത വരികയും ഒറ്റയ്ക്കാണെന്ന് തോന്നലുണ്ടാവുകയും ചെയ്തതോടെ അദ്ദേഹം ഫ്ളാറ്റിനു പുറത്തിറങ്ങാതെ ഇരിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ ഈ അവസ്ഥയെ കുറിച്ച് ഫ്ലാറ്റിൽ ഉള്ളവർ ഒരു എൻജിഒയെ അറിയിച്ചു. അങ്ങനെ സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ അസോസിയേഷൻ ഫോർ ലവിൽ (സീൽ) നിന്നുള്ള സാമൂഹിക പ്രവർത്തകർ സെക്ടർ 24 -ലെ ഘർകൂൾ സിഎച്ച്എസിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ എത്തുകയും ചെയ്തു.
അദ്ദേഹത്തിന്റെ വീട്ടുകാരെയോ പരിചയക്കാരെയോ സുഹൃത്തുക്കളെയോ ഒന്നും അദ്ദേഹം വിളിക്കാനോ സംസാരിക്കാനോ തയാറായിരുന്നില്ല. താൻ തനിച്ചായിപ്പോയി എന്നും ഈ മോശം ആരോഗ്യാവസ്ഥയിൽ തനിക്കൊരു ജോലി കണ്ടെത്താനാവില്ല എന്നും അദ്ദേഹം