കാലം മാറുന്നതിനനുസരിച്ച് ആളുകളും മാറുന്നു. പണ്ടൊക്കെ വിവാഹമെന്നത് വളരെ പവിത്രമായി കണ്ടുകൊണ്ടിരുന്ന സ്ഥാനത്ത് ഇന്നത്തെ യുവ തലമുറ വിവാഹം പോലും വേണ്ടന്ന് വയ്ക്കുന്ന സാഹചര്യമാണ്. മിക്കവരും ലിവിംഗ് റിലേഷനിൽ മാത്രമായി ഒതുക്കുന്നു. എന്നാൽ ലിവിംഗ് റിലേഷൻ മിക്കതും അധികകാലം കൊണ്ടുപോകാൻ സാധിക്കുന്നത് ചുരുക്കംചില ആളുകൾക്ക് മാത്രമാണ്. മിക്കവരും പുതിയ ഇണയെ കാണുന്പോൾ കൂടെയുള്ള വ്യക്തിയെ മറന്ന് പോകാറാണ് പതിവ്. അത്തരത്തിൽ പുതിയ ബന്ധം തേടിപ്പോയ യുവതിക്ക് സംഭവിച്ച കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഭോപാലിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ റിതിക സെന്‍ എന്ന 29കാരി തന്റെ പങ്കാളിയായ 32കാരൻ സച്ചിൻ രാജ്പുത്തുമൊത്താണ് താമസിച്ചിരുന്നത്. എന്നാൽ സച്ചിൻ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഭാര്യ അറിയാതെയാണ് റിതികയുമായുള്ള ബന്ധം അദ്ദേഹം കൊണ്ടുപോയത്. കഴിഞ്ഞ മൂന്നര വർഷക്കാലമായി ഇരുവരും ലിവിംഗ് റിലേഷനിൽ ആയിരുന്നു. ഒൻപത് മാസത്തിന് മുൻപ് സച്ചിനും റിതികയും മധ്യപ്രദേശിലെ ഗായത്രിനഗറിലേക്ക് താമസം മാറ്റി.
സച്ചിന് കാര്യമായ ജോലി ഇല്ലായിരുന്നു. എന്നാൽ റിതിക ജോലിക്ക് പോകുന്നതിൽ ഇയാൾക്ക് നല്ല അസൂയയും ഉണ്ടായിരുന്നു. ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥനുമായി റിതിക അടുപ്പത്തിലാണെന്ന് സച്ചിൻ വിശ്വസിച്ചു. സംശയം കലശലായപ്പോൾ ഇതിനെച്ചൊല്ലി രണ്ടാളും കലഹിച്ചു. അങ്ങനെ ആ കലഹം കൊലപാതകത്തിൽ കലാശിച്ചു.
യുവതിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. കൊല നടത്തിയശേഷം പ്രതി മൃതദേഹത്തോടൊപ്പം മൂന്ന് ദിവസം കിടന്നുറങ്ങി. മദ്യലഹരിയിൽ ആയിരുന്ന പ്രതി തിങ്കളാഴ്ച തന്റെ സുഹൃത്ത് അനൂജിനെ വിളിച്ച് കൊലപാതകത്തെ കുറിച്ച് പറയുകയായിരുന്നു. അനൂജ് ഉടൻതന്നെ ഇക്കാര്യം പോലീസിനെ അറിയിച്ചു. പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ അഴുകിയനിലയിലുള്ള മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞനിലയിലായിരുന്നു കണ്ടത്. സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.