ഇ​ടു​ക്കി​യി​ൽ റെ​ഡ് അ​ല​ർ​ട്ട്; വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ചെ​റു​തോ​ണി ഡാം ​ഷ​ട്ട​റു​ക​ൾ തു​റ​ക്കും; അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു

തൊ​ടു​പു​ഴ: ചെ​റു​തോ​ണി​യി​ലെ ഒ​രു ഷ​ട്ട​ർ ഉ​യ​ർ​ത്തി ജ​ല​മൊ​ഴു​ക്കി​വി​ട്ടി​ട്ടും ഇ​ടു​ക്കി ഡാ​മി​ൽ ജ​ല​നി​ര​പ്പ് കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കെഎ​സ്ഇ​ബി അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം (റെ​ഡ് അ​ല​ർ​ട്ട്) പു​റ​പ്പ​ടു​വി​ച്ചു.

അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ നീ​രൊ​ഴു​ക്കു വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റു​മ​ണി​ക്ക് ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ തു​റ​ന്ന് ജ​ലം ചെ​റു​തോ​ണി/​പെ​രി​യാ​ർ ന​ദി​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​മെ​ന്നു ക​ഐ​സ്ഇ​ബി അ​റി​യി​ച്ചു. ട്ര​യ​ൽ റ​ണ്ണി​നാ​യി ഒ​രു ഷ​ട്ട​ർ തു​റ​ന്നെ​ങ്കി​ലും 2399.56 അ​ടി​യാ​ണു ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ വ്യാ​ഴാ​ഴ്ച നാ​ലു മ​ണി​ക്കു​ള്ള ജ​ല​നി​ര​പ്പ്.

ഇ​ടു​ക്കി ഡാ​മി​ൽ ജ​ല​നി​ര​പ്പ് കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ട്ര​യ​ൽ റ​ണ്‍ തു​ട​രു​മെ​ന്ന് ക​ഐ​സ്ഇ​ബി അ​റി​യി​ച്ചു. ഇ​ടു​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ​യാ​ണ് ട്ര​യ​ൽ റ​ണ്‍ തു​ട​രു​മെ​ന്ന കാ​ര്യം ക​ഐ​സ്ഇ​ബി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്ക് ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ലെ അ​ഞ്ച് ഷ​ട്ട​റു​ക​ളി​ൽ ഒ​ന്ന് 50 സെ​ന്‍റി​മീ​റ്റ​റാ​ണ് ഉ​യ​ർ​ത്തി​യ​ത്. നാ​ല് മ​ണി​ക്കൂ​ർ സ​മ​യ​ത്തേ​യ്ക്കാ​യി​രു​ന്നു ഇ​ത് നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ വെ​ള്ളം ഒ​ഴു​ക്കി വി​ട്ടി​ട്ടും ഇ​ടു​ക്കി​യി​ലെ ജ​ല​നി​ര​പ്പ് താ​ഴാ​ത്ത​തി​നാ​ൽ ട്ര​യ​ൽ റ​ണ്‍ രാ​ത്രി​യി​ലും തു​ട​രാ​ൻ ക​ഐ​സ്ഇ​ബി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Related posts