എസ്എഫ്‌ഐ നേതാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന്

kkd-akramamകുറ്റിയാടി: എസ്എഫ്‌ഐ നേതാവിനെ ഒരു സംഘമാളുകള്‍ തട്ടി കൊണ്ടു പോയി മര്‍ദിച്ചെന്ന് പരാതി. പേരാമ്പ്ര സികെജി കോളജ് യൂണിറ്റ് വൈസ് പ്രസിഡന്റ് ഊരത്തെ പുലക്കുന്നുംചാല്‍ പി.സി. ഇന്ദ്രജിത്തിനെ(20)യാണ് തട്ടി കൊണ്ടു പോയി മര്‍ദിച്ചതായി പരാതി ഉയര്‍ന്നത്. സാരമായ പരുക്കുകളോടെ ഇന്ദ്രജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം.

ബിരുദ വിദ്യാര്‍ഥിയായ ഇന്ദ്രജിത്തിനെ കുറ്റിയാടി സിഐസിനടുത്ത റോഡില്‍ വച്ച്  ബസില്‍ നിന്ന് ബലമായി പിടിച്ചിറക്കി വാഹനത്തില്‍ കയറ്റി കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.  ബഹളം വെച്ചതിനെ തുടര്‍ന്ന് വേളത്തെത്തിയപ്പോള്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. വിവരം പോലീസിലറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചതെന്നും ലീഗുകാരാണ് മര്‍ദിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. പേരാമ്പ്ര ഗവ. ആശുപത്രിയില്‍ നിന്ന് പ്രഥമ ശുശ്രൂഷ നല്‍കി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

Related posts