വീട് കഴിഞ്ഞാൽ കുട്ടികൾ ഏറ്റവും കൂടുതൽ സമയം ചിലവിടുന്നത് വിദ്യാലയങ്ങളിലാണ്. അധ്യാപകർ നമുക്ക് മാതാ പിതാക്കളെപ്പോലെയെന്നാണ് ചെറിയ ക്ലാസ് മുതൽ പഠിപ്പിക്കുന്നത്. എന്നാൽ നേരെ മറിച്ച് അധ്യാപകരിൽ നിന്ന് കുട്ടികൾക്ക് മോശം സമീപനമാണ് ലഭിക്കുന്നതെങ്കിലോ? അത്തരത്തിലൊരു വാർത്തായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
16കാരനായ വിദ്യാർഥിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കി 40കാരിയായ അധ്യാപിക. പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിദ്യാർഥിയെ എത്തിച്ച് ലൈംഗികചൂഷണം നടത്തുകയായിരുന്നു ഇവർ. കുട്ടിയുടെ മാതാപിക്കളുടെ പരാതിയിൽ 40-കാരിയായ ഇംഗ്ലീഷ് അധ്യാപിക അറസ്റ്റിൽ. പ്രയാപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രേരിപ്പിച്ച് പലതവണയാണ് പീഡനത്തിനിരയാക്കിയത്.
വിദ്യാര്‍ഥിയുടെ സ്വഭാവത്തിലെ മാറ്റം മനസിലാക്കിയ മാതാപിതാക്കളാണ് വിവരം ചോദിച്ച് മനസിലാക്കിയത്. സ്കൂള്‍ കഴിഞ്ഞ് ബന്ധം അവസാനിക്കുമെന്ന് കരുതിയെങ്കിലും കുട്ടിയുടെ വീട്ടിലെ ജോലിക്കാര്‍ വഴി വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. അധ്യാപിക വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഒരു വര്‍ഷത്തിനു മുകളിലായി വിദ്യാര്‍ഥിയെ ഇവര്‍ പീഡനത്തിനിരയാക്കിയിരുന്നു. 2023 ല്‍ ഒരു സ്കൂള്‍ പരിപാടിക്കിടയിലാണ് ഇവര്‍ വിദ്യാര്‍ഥിയെ പരിചയപ്പെടുന്നത്.
വിദ്യാര്‍ഥിയോട് അടുപ്പം തോന്നിയിരുന്നുവെന്നും വിമുഖത കാട്ടിയ കുട്ടിയെ സ്കൂളിന്റെ പുറത്തുള്ള അധ്യാപികയുടെ കൂട്ടുകാരി വഴി ബന്ധത്തിനു പ്രേരിപ്പിച്ചതായും മൊഴി നല്കി. കൗമാരക്കാരായ ആണ്‍കുട്ടികളും മുതിര്‍ന്ന സ്ത്രീകളും തമ്മിലുള്ള ബന്ധം സാധാരണമാണെന്ന് അധ്യാപികയുടെ സുഹൃത്തു പറഞ്ഞതായി വിദ്യാര്‍ഥി മൊഴി നല്കി.
പിന്നാലെ കുട്ടിയെ നിര്‍ബന്ധിച്ച് വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സ്കൂളിനുശേഷവും കുട്ടിയുമായി ബന്ധം തുടരാന്‍ ശ്രമിച്ചതോടെ കുടംബം തന്നെയാണ് പോലീസില്‍ വിവരം അറിയിച്ചത്. പരാതിയില്‍ അധ്യാപികയ്ക്കെതിരേ പോക്സോ ചുമത്തി കേസെടുത്തു.