തെന്നിന്ത്യയിലെ താരറാണിയാണു തൃഷ. കാലങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച സിനിമകളുടെ ഭാഗമാകാൻ തൃഷയ്ക്കായി. പ്രായം വെറും നമ്പർ മാത്രമാണെന്നു തെളിയിക്കുന്ന തൃഷയെ നടൻ വിജയ്യുമായി ബന്ധപ്പെടുത്തി ചില ഗോസിപ്പുകളും പരക്കുന്നുണ്ട്.
എന്നാൽ ഇവയോടൊന്നും പ്രതികരിക്കാൻ ഇരുവരും തയാറായിട്ടുമില്ല. നിലവിൽ തഗ് ലൈഫ് എന്ന കമൽ ഹാസൻ ചിത്രമാണു തൃഷയുടേതായി ഏറ്റവുമൊടുവിൽ റിലീസായത്. ഈ അവസരത്തിലാണു നടിയുടെ ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായത്.
തനിക്കു മുഖ്യമന്ത്രി ആകണമെന്നു തൃഷ പറയുന്നതാണു വീഡിയോ. അഞ്ച് വർഷം മുൻപ് സൺ ടിവിക്കു നൽകിയ അഭിമുഖത്തിലാണു തൃഷ തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. മോഡലിംഗ് കഴിഞ്ഞ് സിനിമയിലെത്തി. അടുത്ത ആഗ്രഹ മെന്താണ് എന്നായിരുന്നു അവതാരകന്റെ ചോദ്യം. ആലോചിച്ചുനിൽക്കാതെ ഉടനടി തൃഷ മറുപടി കൊടുത്തു.
‘നാൻ സിഎം ആകണോം.’ സത്യമാണോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ, സത്യമായിട്ടും 10 വർഷം കഴിഞ്ഞ് നോക്കിക്കോ എന്നും തൃഷ പറയുന്നു.അതേസമയം, തൃഷയേക്കാൾ അവരുടെ അമ്മയ്ക്കാണു മകൾ രാഷ്്ട്രീയത്തിൽ വരണമെന്ന ആഗ്രഹമുള്ളതെന്നും കോൺഗ്രസുമായി മുന്പു ചർച്ച നടന്നുവെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സിനിമയിൽ ജയലളിതയാണു തൃഷയുടെ റോൾ മോഡൽ. അതിനാലാണു തൃഷ ഇതുവരെ വിവാഹം കഴിക്കാത്തതെന്നും അഭ്യൂഹങ്ങളുണ്ട്. വിജയ് യുടെ രാഷ്്ട്രീയ പ്രവേശവും തൃഷയുടെ ഈ ആഗ്രഹവും കൂട്ടിച്ചേർത്തും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. വിജയ് കൂട്ടിനുണ്ടല്ലോ, അപ്പോൾ എല്ലാം നടക്കുമെന്നാണു ചിലർ കമന്റ് ചെയ്യുന്നത്.