ആനയെന്ന് കേട്ടാൽ പലർക്കും ഒരു ആവേശമാണ്. കുട്ടി ആനകളെ പ്രത്യേകിച്ച്. അവരുടെ കളികളും കുസൃതിയും മറ്റും കാണാൻ തന്നെ ചേലാണ്. ഇപ്പോഴിതാ ഒകു കെയർടേക്കറുമായി കുട്ടിയാന നടത്തുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
wildlife.report ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അമ്മയോടൊപ്പം വെള്ളം കുടിക്കാൻ പുഴയിൽ പോകുന്നതിനിടെ തന്റെ കെയർ ടേക്കർ അവിടെ ഇരിക്കുന്നത് ആനയുടെ ശ്രദ്ധയിൽപ്പെടുകയും പെട്ടന്ന് തന്നെ കുട്ടിആന തന്റെ കെയർടേക്കറുടെ അടുത്ത് പോയി കളിക്കുന്നതുമാണ് വീഡിയോ. ഒരു കൊച്ചു കുഞ്ഞിനെ കളിപ്പിക്കുന്നത് പോലെ തന്നെ ആനക്കുട്ടിയുടെ വികൃതിത്തരങ്ങൾ കെയർടേക്കറായ യുവാവ് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
ഇരുവരുടേയും വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ആനക്കുട്ടിയുടെ വികൃതിത്തരങ്ങൾ കണ്ടോണ്ട് ഇരിക്കാൻ തന്നെ ചേലാണ്. അത്രയും നന്നായി അയാൾ ആ കുട്ടിയെ നോക്കുന്നതുകൊണ്ടാണ് അവൻ തിരിച്ചും ഇത്രയും സ്നേഹം പ്രകടിപ്പിക്കുന്നതെന്നാണ് പലരും കമന്റ് ചെയ്തത്.