തിരുവനന്തപുരം: മദ്യലഹരിയില്‍ പോലീസ് സ്റ്റേഷനില്‍ പരാക്രമം കാട്ടിയ രണ്ടു പേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. പാച്ചല്ലൂര്‍ സ്വദേശി ഷാറുഖ് ഖാന് (22), കുന്നുപുഴ സ്വദേശി കൃഷ്ണ പ്രസാദ് (20) എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപം വച്ച് ഇരുവരും മദ്യലഹരിയില്‍ അടിപിടി നടത്തി. കണ്ടുനിന്ന നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി ഇരുവരെയും സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
സ്റ്റേഷനകത്തുവച്ച് ഇരുവരും തമ്മില്‍ തല്ലുകയും പോലീസുകാരെ ആക്രമിക്കുകയുമായിരുന്നു. മൂന്ന് പോലീസുകാര്‍ക്കു പരിക്കേറ്റു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ സിപിഒ, രാഹുല്‍, സ്മിതേഷ്, ഹോം ഗാര്‍ഡ് സതീഷ് എന്നിവര്‍ക്കാണു മര്‍ദനമേറ്റത്.
പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയതിനും പോലീസുകാരെ ആക്രമിച്ചതിനുമാണ് ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.