ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയ പതിനായിരക്കണക്കിന് പിപിഇ കിറ്റുകള്‍ തനി ‘ചൈനീസ്’ ഐറ്റം ! ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത് ഒരു മില്യണ്‍ പിപിഇ കിറ്റുകള്‍ക്ക്; ചൈനയില്‍ നിന്നുള്ള മാസ്‌ക്കുകള്‍ ലോകരാജ്യങ്ങള്‍ തിരിച്ചയയ്ക്കുന്നു…

കോവിഡിനെ ലോകത്ത് അഴിച്ചു വിട്ടത് ചൈനയാണെന്ന് ഏവര്‍ക്കുമറിയാം. കോവിഡ് ലോകത്തെ കീഴടക്കുമ്പോള്‍ ചൈന തന്നെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുമ്പിലുള്ളതും.

പിപിഇ കിറ്റുകള്‍ അടക്കം ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുകയാണ് ചൈന. ഇന്ത്യയും ചൈനയില്‍ നിന്നും പിപിഇ കിറ്റുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.

രാജ്യം കോവിഡിനെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ പിപിഇ കിറ്റുകളുടെ ക്ഷാമം പരിഹരിക്കാന്‍ വേണ്ടിയാണ് ഇറക്കുമതിയിലേക്ക് കടന്നത്.

എന്നാല്‍, രാജ്യത്ത് പിപിഇ കിറ്റുകളുടെ ഉത്പാദനം കൂട്ടുകയും ചൈനയില്‍ നിന്ന് കിറ്റുകള്‍ ലഭിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ചൈന നല്‍കിയ പിപിഇ കിറ്റുകള്‍ പലതും ഉപയോഗ യോഗ്യമല്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.ലോകത്ത് പിപിഇ കിറ്റുകള്‍ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന.

ഇന്ത്യക്ക് കൊവിഡിനെ നേരിടാന്‍ 170,000 പിപിഇ കിറ്റുകള്‍ ചൈന നല്‍കിയിരുന്നു. ഏപ്രില്‍ അഞ്ചിനാണ് ഇത് ഇന്ത്യയില്‍ എത്തിയത്. എന്നാല്‍, അതില്‍ 50,000 കിറ്റുകള്‍ ഉപയോഗശൂന്യമാണെന്നാണ് ഇക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

30,000, 10,000 പിപിഇ കിറ്റുകള്‍ ലഭിച്ച മറ്റൊരു ഇടപാടിലും ഉപയോഗശൂന്യമായ പിപഇ കിറ്റുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഗ്വാളിയാറിലെ ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ലബോറട്ടറിയിലാണ് കിറ്റുകള്‍ സുരക്ഷാ പരിശോധന നടത്തിയത്. സിഇ/എഫ്ഡിഎ അംഗീകരിച്ച പിപിഇ കിറ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ ഉപയോഗിക്കുക.

എന്നാല്‍ ചൈനയില്‍ നിന്നുള്ള പിപിഇ കിറ്റുകള്‍ പലതും ഈ മാനദണ്ഡം പാലിക്കുന്നവയല്ലാത്തതിനാല്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്ഷാമം രൂക്ഷമായതോടെ ഒരു മില്യണ്‍ പിപിഇ കിറ്റുകള്‍ക്കുള്ള ഓര്‍ഡര്‍ ഇന്ത്യ നല്‍കി കഴിഞ്ഞു. മെയ് ആദ്യ വാരത്തോടെ കൂടുതല്‍ പിപിഇ കിറ്റുകള്‍ ഇന്ത്യയില്‍ എത്തും.

രണ്ട് മില്യണ്‍ പിപിഇ കിറ്റുകള്‍ ഉണ്ടെങ്കില്‍ നിലവിലെ രാജ്യത്തെ അവസ്ഥയില്‍ നിന്ന് മെച്ചപ്പെടാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

നേരത്തെ ചൈനയില്‍ നിന്നും വാങ്ങിയ മാസ്‌കുകള്‍ അടക്കം നിലവാരം ഇല്ലെന്ന് കണ്ട് ലോകരാഷ്ട്രങ്ങള്‍ തിരികെ അയച്ചിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളാണ് ചൈനയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്.

ആവശ്യങ്ങള്‍ നിറവേറ്റാത്ത മാസ്‌കുകളാണ് ചൈന വില്‍ക്കുന്നതെന്നാണ് ഫിന്‍ലന്‍ഡ് വ്യക്തമാക്കിയത്. നേരത്തെ ചൈനയില്‍ നിന്ന് മാസ്‌കുകള്‍ വാങ്ങിയ സ്പെയിന്‍, നെതര്‍ലന്‍ഡ്, തുര്‍ക്കി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ തിരിച്ചയച്ചിരുന്നു.

ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് മുമ്പ് നന്നായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട് എന്ന നിര്‍ദേശമാണ് ഈ രാജ്യങ്ങള്‍ ഇതോടെ മുന്നോട്ടുവെച്ചത്.

ചൈന ആദ്യം അയച്ച രണ്ട് മില്യണ്‍ സര്‍ജിക്കല്‍ മാസ്‌കുകളും 23000 റെസ്പിറേറ്റര്‍ മാസ്‌കുകളും കൊറോണ വൈറസിനെതിരായ പ്രതിരോധം തീര്‍ക്കുന്നതിനോ ആശുപത്രികളില്‍ ഉപയോഗിക്കുന്നതിനോ പര്യാപ്തമല്ലെന്ന് ഫിന്‍ലന്‍ഡ് കണ്ടെത്തിയത്.

നിലവില്‍ ഫിന്‍ലന്‍ഡിന് പ്രതിദിനം അഞ്ച് ലക്ഷം സര്‍ജിക്കല്‍ മാസ്‌കുകളും 50,000 റെസ്പിറേറ്റര്‍ മാസ്‌കുകളുമാണ് ആവശ്യം.

ഇതോടെ രാജ്യത്തെ മൂന്ന് കമ്പനികളോട് പ്രതിദിനം രണ്ട് ലക്ഷം മാസ്‌കുകള്‍ വീതം നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം നല്‍കുയയും ചെയ്തിട്ടുണ്ട്. ഈ മാസം അവസാനത്തോടെയാണ് മാസ്‌കുകളുടെ ഉല്‍പ്പാദനം ആരംഭിക്കുക.

നേരത്ത കാനഡയും 62,000 സര്‍ജിക്കല്‍ മാസ്‌കുകള്‍ ചൈനയിലേക്ക് തിരിച്ചയച്ചിരുന്നു. കൊറോണ വൈറസ് വ്യാപനത്തിനിടെ നഗരത്തിന്റെ നിലവാരവുമായി പൊരുത്തപ്പെടാനാവുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ചൈനീസ് നിര്‍മ്മിത സര്‍ജിക്കല്‍ മാസ്‌കുകള്‍ തിരിച്ചയച്ചത്. 20000 ഡോളറിന്റെ ഓര്‍ഡറാണ് ചൈനയ്ക്ക് നല്‍കിയിരുന്നതെന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.

മാര്‍ച്ച് 28ന് ലഭിച്ച മാസ്‌കുകളില്‍ പലതും കീറിപ്പറിഞ്ഞതും ദ്രവിച്ചതുമായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

അതുകൊണ്ട് ടൊറന്റോ ഭരണകൂടം ഇവ തിരിച്ചയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുഴുവന്‍ തുകയും തിരിച്ചുനല്‍കാമെന്ന ഉറപ്പിന്മേലായിരുന്നു ഇത്.

അതേ സമയം സ്പെയിന്‍ 3,40000 കൊറോണ പരിശോധനാ കിറ്റുകളാണ് ചൈനീസ് നിര്‍മ്മാതാവില്‍ നിന്ന് വാങ്ങിയത്. ഇതില്‍ 60,000 ഓളം കിറ്റുകളുടെ പ്രവര്‍ത്തനത്തിലും കൃത്യതയില്ലെന്നാണ് സ്പെയിന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇതേ അഭിപ്രായം തന്നെയാണ് ചൈനയില്‍ നിന്ന് കിറ്റുകളും സുരക്ഷാകവചങ്ങളുമൊക്കെ ഇറക്കുമതി ചെയ്ത നെതര്‍ലന്‍ഡിനുമുള്ളത്.

തുര്‍ക്കി, ജോര്‍ജിയ, ചെക്ക് റിപബ്ലിക്ക് എന്നിവര്‍ രോഗത്തിന്റെ വ്യാപ്തി ഈ ഉപകരണങ്ങളില്‍ കൃത്യമായി അറിയുന്നില്ലെന്നും ഉന്നയിച്ചിരുന്നു.

Related posts

Leave a Comment