ദേ​ശീ​യ പ​ഞ്ച​ഗു​സ്തി മ​ത്സ​രം;​ റി​നോ തോ​മ​സി​ന് സ്വ​ര്‍​ണ​മെ​ഡ​ല്‍

പാ​ലാ: തൃ​ശൂ​രി​ല്‍ ന​ട​ന്ന 47-ാമ​ത് ദേ​ശീ​യ പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ല്‍ മീ​ന​ച്ചി​ല്‍ കാ​രാ​ട്ടി​ല്ല​ത്തു റി​നോ തോ​മ​സ് സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ട് സ്വ​ര്‍​ണ മെ​ഡ​ലും യൂ​ത്ത് വി​ഭാ​ഗ​ത്തി​ല്‍ ഒ​രു സ്വ​ര്‍​ണ​വും ഒ​രു വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി.

ഇ​തോ​ടൊ​പ്പം പ്രോ ​പ​ഞ്ചാ റെ​സ്‌​ലിം​ഗ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ സെ​ല​ക്‌​ഷ​ന്‍ നേ​ടു​ക​യും ചെ​യ്തു. മു​ന്‍ ദേ​ശീ​യ യൂ​ത്ത് വി​ഭാ​ഗ​ത്തി​ല്‍ ചാ​മ്പ്യ​നും കോ​ട്ട​യം പ​ഞ്ച​ഗു​സ്തി ടീം ​ക്യാ​പ്റ്റ​നും കൂ​ടി​യാ​ണ് റി​നോ തോ​മ​സ്. 2021 ല്‍ ​ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ലാ​ണ് റി​നോ തോ​മ​സ് പ​ഞ്ച​ഗു​സ്തി​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. പാ​ലാ​യി​ലെ ഇ​വോ ഫി​റ്റ്‌​ന​സ് ജിം​മ്‌​നേ​ഷ്യ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്

Related posts

Leave a Comment