കോൽക്കത്ത: പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ അജ്ഞാത സംഘം വെടിവച്ചു കൊന്നു. ടിഎംസി ചൽതാബേരിയ യൂണിറ്റ് പ്രസിഡന്റ് രജക് ഖാൻ (38)ആണ് കൊല്ലപ്പെട്ടത്.
പാർട്ടി യോഗം കഴിഞ്ഞുമടങ്ങുന്പോൾ വാഹനങ്ങളിലെത്തിയവരാണ് രജകിനെ തടഞ്ഞുനിർത്തി നിറയൊഴിച്ചത്. മൂന്നു വെടിയുണ്ടകളാണ് രജകിന്റെ ദേഹത്തുനിന്നു കണ്ടെടുത്തത്.
വെടിവച്ചശേഷം കത്തികൊണ്ട് കുത്തിയെന്നും പോലീസ് പറഞ്ഞു. കാനിംഗ് പൂർബ എംഎൽഎ സൗകത് മൊല്ലയുടെ കൂട്ടാളിയാണ് രജക് ഖാൻ. കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.