കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല കാരുണ്യത്തിന്റെ പുതിയ കൈയൊപ്പ് ചാർത്തിപുതിയൊരു സിനിമ കാഴ്ചവയ്ക്കുന്നു. ‘കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് ’എന്നു പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം കരുന്നാഗപ്പള്ളിയിൽ പൂർത്തിയായി. 59 വർഷമായി, കൊല്ലം അശ്വതി ഭാവന എന്ന പേരിൽ നാടകസമിതി നടത്തുന്ന, കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണു ചിത്രത്തിന്റെ അമരക്കാരൻ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നതും ഇദ്ദേഹം തന്നെ. ടെലിവിഷൻ, സിനിമാ മേഖലയിലൂടെ ശ്രദ്ധേയനായ പ്രസാദ് നൂറനാടാണു ചിത്രം സംവിധാനം ചെയ്യുന്നത്.
പുലിമുരുകൻ എന്ന ചിത്രത്തിൽ, മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച, കുട്ടിപ്പുലി മുരുകൻ അജാസ് നായകനായി അഭിനയിക്കുന്നു. ഏഷ്യാനെറ്റ് ഡാൻസ് ഡാൻസ് തുടങ്ങിയ ഒട്ടേറെ പരമ്പരകളിൽ, ബാലതാരമായി വന്ന ഡോ. സാന്ദ്ര നായികയാകുന്നു. ഗാനരചന -വയലാർ ശരത്ചന്ദ്രവർമ, ശ്രീകുമാർ ഇടപ്പോൺ, സംഗീതം – അജയ് രവി, ആലാപനം-സൂര്യനാരായണൻ, സിത്താര കൃഷ്ണകുമാർ, അരിസ്റ്റോ സുരേഷ്, ജയൻ ചേർത്തല, ഛായാഗ്രഹണം -വിനോദ് . ജി. മധു, എഡിറ്റിംഗ് – വിഷ്ണു ഗോപിനാഥ്, പ്രൊഡക്ഷൻ കൺട്രോളർ -പ്രകാശ് ചുനക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷാനവാസ് കമ്പികീഴിൽ ,അസോസിയേറ്റ് ഡയറക്ടേഴ്സ്-സതീഷ് കലാഭവൻ, മെഹർ ചേരുനല്ലൂർ , ചമയം- ദിലീപ് പന്മന, സ്റ്റണ്ട് -ബ്രൂസിലി രാജേഷ്, കലാസംവിധാനം- ഹരീഷ് പത്തനാപുരം, സന്തോഷ് പാപ്പനംകോട്, കോസ്റ്റ്യൂമർ – റജുലാൽ, മോഹനൻ അടൂർ, സ്റ്റിൽ – അബാ മോഹൻ, ഷാൻ വിസ്മയ.
അജാസ്, ഡോ.സാന്ദ്ര, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, കൊല്ലം തുളസി, അരിസ്റ്റോ സുരേഷ്, ജയലാൽ, ജിതിൻ ശ്യാം, കോബ്ര രാജേഷ്, അറുമുഖൻ ആലപ്പുഴ, പ്രജീവ് ജീവ, കലാഭവൻ സതീഷ്, ഗോവിന്ദ്, നിഷ സാരംഗ്, ലക്ഷ്മി പ്രസാദ്, ജീജ സുരേന്ദ്രൻ, കുടശ്ശനാട് കനകം, രത്നമ്മ ബ്രാഹ്മ മുഹൂർത്തം, രശ്മി അനിൽ , കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി, ജിതിൻ ശ്യാം കൃഷ്ണ, തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും നാടക സാംസ്കാരിക കലാകാരന്മാരും അഭിനയിക്കുന്നു. -അയ്മനം സാജൻ