ഷാർജ: കൊല്ലം സ്വദേശിനിയായ യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണ വിധേയനായ ഭർത്താവ് സതീഷ് വിശദീകരണവുമായി രംഗത്ത്. അതുല്യയുടെ മരണത്തില്‍ താന്‍ കുറ്റക്കാരനല്ല.
സംഭവത്തിൽ ദുരൂഹതയുണ്ട്. അതുല്യ മരിച്ച മുറിയില്‍ ബെഡ് മാറി കിടക്കുന്നതും മുറിയില്‍ കത്തിയും മാസ്കും കണ്ടെത്തിയതും സംശയങ്ങള്‍ ജനിപ്പിക്കുന്നതാണെന്ന് ഭർത്താവ് പറഞ്ഞു. സംഭവം നടക്കുമ്പോൾ താൻ പുറത്ത് ആയിരുന്നു. തിരികെ വന്നപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ വീട്ടുകാരുമായി സംസാരിക്കുന്നത് അതുല്യക്ക് ഇഷ്ട്ടം അല്ല. കഴിഞ്ഞ അഞ്ച് വർഷമായി അവരുമായി ബന്ധമില്ല. താൻ സുഹൃത്തുക്കൾക്കൊപ്പം പോകുന്നത് അവൾക്ക് ഇഷ്ട്ടം അല്ല. അതുല്യ അബോർഷൻ ചെയ്തത് തന്നെ മനസികമായി തളർത്തി. കൊല്ലത്തെ ആശുപത്രിയിൽ നിന്നാണ് അബോർഷൻ നടത്തിയത്. ആ സമയത്ത് മദ്യപിച്ചു. അന്ന് മുതൽ അതുല്യയുമായി മാനസികമായി തമ്മിൽ അകന്നുവെന്ന് സതീഷ് പറയുന്നു.
‘അതുല്യയുടെ പിതാവ് പറയുന്നതുപോലെ ഉള്ള പ്രശ്നങ്ങൾ ഒന്നും ഇല്ല. അവൾ എന്നെ മർദിക്കാറുണ്ട്, കൈ ഒടിഞ്ഞ സമയത്തുപോലും അവൾ എന്നെ ബെൽറ്റ് കൊണ്ട് അടിച്ചു. എന്റെ ദേഹത്തു മുഴുവൻ പാടുകൾ ഉണ്ട്.
എനിക്ക് 2 ലക്ഷം രൂപ ശമ്പളം ഉണ്ട്. ഇപ്പോൾ കൈയിൽ പണമില്ല. ആഴ്ചയിൽ ഞാൻ മദ്യപിക്കാറുണ്ട്, അപ്പോൾ അബോർഷൻ ചെയ്തത് ഓർമ വരും. വഴക്ക് ഉണ്ടാകും, അത് അതുല്യ വീഡിയോ എടുക്കും, ആ വീഡിയോ ആണ് ഇപ്പോൾ എനിക്ക് നെഗറ്റീവ് ആയത്’ എന്നും സതീഷ് പറഞ്ഞു.