റായ്പുർ: ഛത്തീസ്ഗഢിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സഭാനേതൃത്വം ഇന്ന് കോടതിയിൽഅപേക്ഷ നൽകും.
വെള്ളിയാഴ്ചയാണ് നിർബന്ധിത മത പരിവർത്തനം ആരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയിൽ അസീസി സന്യാസസമൂഹ അംഗങ്ങളായ, പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.
അതേസമയം, ഛത്തീസ്ഗഢിൽ മിഷനറി പ്രവർത്തകർക്കെതിരായ അക്രമം സാധാരണമാണെന്ന് വിവിധ മേഖലയിലുള്ളവർ പറയുന്നു. തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ മിഷനറി പ്രവർത്തകരെ പോലീസിന്റെ മുന്നിലിട്ട് മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കന്യാസ്ത്രീകളുടെ അറസ്റ്റ് ബജ്റംഗ്ദൾ പ്രവർത്തകരുടെ സമ്മർദം കാരണമാണെന്നും ആരോപണമുയരുന്നുണ്ട്.