കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് ചാടി ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ബാംഗ്ലൂരു ബൊമ്മക്കല്‍ സ്വദേശിയായ കൃഷ്ണപ്പയുടെ മകന് ശിവശങ്കര്‍ (40) എന്നയാളാണ് ചാടിയത്.
ഇന്നു രാവിലെ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ് ഫോംമില്‍ ടിക്കറ്റ് കൗണ്ടറിനു മുമ്പിലാണ് അപകടം ഉണ്ടായത്. സാന്ദ്രാ ഗച്ച്ഹൈദ്രബാദ് സൂപ്പർ എക്സ്പ്രസിൽ നിന്നുമാണ് ചാടിയത്.
ഈ ട്രെയിനിനു കൊയിലാണ്ടിയിൽ സ്റ്റോപ്പില്ല. അപകടത്തിൽ ഇയാളുടെ ഇരുകാലുകളും വേര്‍പെട്ട നിലയിലാണുള്ളത്. കൊയിലാണ്ടിയില്‍ നിന്ന് അഗ്നിരക്ഷാ സേന കുതിച്ചെത്തി ഇയാളെ താലൂക്കാശുപത്രിയില്‍ എത്തിച്ച ശേഷംപ്രാഥമികചികിൽ നൽകി പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയി