മഞ്ഞണിഞ്ഞ മലനിരകളാലും പുഞ്ച വയലുകളാലുകളാലും സന്പുഷ്ടമായ രാജ്യമാണ് ഇന്ത്യ. നമ്മുടെ രാജ്യത്തിന്റെ ഭംഗിമൂലം വിദേശികളുടെ ഒഴുക്ക് ദിനംപ്രതി വർധിച്ചു വരുന്നു. ഇപ്പോഴിതാ ഇന്ത്യയെക്കുറിച്ച് വിദേശിയായ യുവാവ് പങ്കുവച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
യുവാവിന്റെ വാക്കുകൾ…
‘ഇന്ത്യയെന്നാൽ വൃത്തിഹീനവും ജനത്തിരക്കുമുള്ള ചേരി പ്രദേശങ്ങൾ മാത്രമല്ല. ഏറ്റവും നല്ല ഭക്ഷണം കിട്ടുന്ന, പ്രകൃതിഭംഗിയുള്ള രാജ്യമാണ്. ഇന്ത്യയിലെ പ്രാദേശികരായ ആളുകൾ അതിഥികളെ ഇഷ്ടപ്പെടുന്നവരാണ്, നല്ല ആതിഥ്യമര്യാദയുള്ളവരാണ്. ഇന്ത്യ എനിക്ക് വളരെ ഇഷ്ടമാണ്, ഇനിയും തിരിച്ച് ഇന്ത്യയിലേക്ക് വരാൻ കാത്തിരിക്കുകയാണ്’.
‘ഇന്ത്യ നിങ്ങൾക്ക് വൃത്തികെട്ടതും മലിനവുമായി തോന്നുന്നുണ്ടോ? എന്റെ പ്രിയപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് ഈ രാജ്യം. ഏറ്റവും ചെലവ് കുറഞ്ഞത്. അതിശയിപ്പിക്കുന്ന ആളുകൾ, അതിശയിപ്പിക്കുന്ന വ്യത്യസ്തമായ കാലാവസ്ഥകൾ. ഞാൻ ഇപ്പോൾ മലനിരകളിലെ ഒരു വെള്ളച്ചാട്ടത്തിനടുത്താണുള്ളത്. ഇന്ത്യയെ കുറിച്ച് നിങ്ങൾ കേൾക്കുന്ന പ്രചാരണങ്ങളിലെല്ലാം സത്യത്തിന്റെ ചെറിയൊരംശം മാത്രമേയുള്ളൂ. ഈ സ്ഥലം തന്നെ നോക്കൂ’.
അതെ, നമുക്കും ഇനി അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കാം. യുഎസിൽ നിന്നുള്ള യുവാവ് ഷെയർ ചെയ്തിരിക്കുന്ന ഈ വീഡിയോ ധാരാളം ആളുകളാണ് കണ്ടിരിക്കുന്നത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്.