ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനില്‍ സ്ഥിതി ചെയ്യുന്ന ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ ശവകുടീരമുൾപ്പെടുന്ന കെട്ടിട സമുച്ചയത്തിലെ ദർഗയുടെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുൾപ്പെട്ട സ്ഥലവും പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണിവിടം. നിത്യേന നൂറുകണക്കിനു സഞ്ചാരികൾ സന്ദർശിക്കുന്ന സ്ഥലമാണിത്.