പാ​ല​ങ്ങ​ളും റോ​ഡു​ക​ളും ഇ​രു​ട്ടി​ല്‍ ത​ന്നെ ;  വെ​ളി​ച്ചം കാ​ണാ​തെ എംഎ​ല്‍എ പ​ദ്ധ​തി നി​ല​ച്ചു

പ​ത്ത​നാ​പു​രം : ന​ഗ​രാ​തി​ര്‍​ത്തി​ക​ളി​ലെ പാ​ല​ങ്ങ​ള്‍ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ചു.​ലൈ​റ്റു​ക​ള്‍ വ​യ്ക്കാ​നാ​യില​ക്ഷ​ക​ണ​ക്കി​ന് രൂ​പ ചി​ല​വൊ​ഴി​ച്ച നി​ര്‍​മ്മി​ച്ച ഇ​രു​മ്പ് പോ​സ്റ്റു​ക​ളി​ല്‍ പ​ര​സ്യ​ബോ​ര്‍​ഡു​ക​ളും കൊ​ടി​ക​ളും ഇ​ടം പി​ടി​ച്ചു. കെ. ​ബി ഗ​ണേ​ഷ്കു​മാ​ർ എം ​എ​ൽ എ ​യു​ടെ പ്രാ​ദേ​ശി​ക​വി​ക​സ​ന​ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്.​പി​ട​വൂ​ർ പാ​ലം,ക​ട​യ്ക്കാ​മ​ണ്‍ പാ​ലം,

ക​ല്ലും​ക​ട​വ് പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​നാ​യി തൂ​ണു​ക​ള്‍ നി​ര്‍​മ്മി​ച്ച​ത്.​ബാ​ക്കി ഭാ​ഗ​ങ്ങ​ളി​ല്‍വൈ​ദ്യു​ത​പോ​സ്റ്റു​ക​ളി​ലും സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു പ​ദ്ധ​തി.115 വൈ​ദ്യു​തി​വി​ള​ക്കു​ക​ളാ​ണ് സ്ഥാ​പി​ക്കാ​ന്‍ ഉ​ദേ​ശി​ച്ച​ത്.​തെ​രു​വ് വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ളും വൈ​ദ്യു​ത​ചാ​ർ​ജും പ​ഞ്ചാ​യ​ത്തി​നെ ആ​യി​രു​ന്നു ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.​എ​ന്നാ​ല്‍ തൂ​ണു​ക​ള്‍ സ്ഥാ​പി​ച്ച് ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും ഒ​രു ലൈ​റ്റ് പോ​ലും പ്ര​കാ​ശി​ച്ചി​ല്ല എ​ന്ന​താ​ണ് സ​ത്യാ​വ​സ്ഥ.​

ഇ​തി​നി​ടെ തൂ​ണു​ക​ളി​ല്‍ പ​ര​സ്യ​ബോ​ര്‍​ഡു​ക​ളും കൊ​ടി​ക​ളും ഇ​ടം പി​ടി​ച്ചു.​ക​ല്ലും​ക​ട​വി​ലെ തൂ​ണു​ക​ള്‍ പ​ല​തും ന​ശി​ച്ച് തു​ട​ങ്ങി​യി​രി​ക്കു​ന്നു.​ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ പൂ​ര്‍​ത്തി​യാ​കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് പാ​തി വ​ഴി​യി​ല്‍ നി​ല​ച്ച​ത്.
ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കാ​ന്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍ തെ​രു​വ് വി​ള​ക്കു​ക​ൾ നീ​ക്കം ചെ​യ്തി​രു​ന്നു.​ഇ​തോ​ടെ നി​ല​വി​ല്‍ പാ​ല​ങ്ങ​ളെ​ല്ലാം രാ​ത്രി​യോ​ടെ ഇ​രു​ട്ടി​ലാ​കു​ന്ന സ്ഥി​തി​യാ​ണ് ഉ​ള്ള​ത്.

Related posts