തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സൈബര്‍ തട്ടിപ്പ്. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ പ്രവാസി എന്‍ജിനീയര്‍ക്ക് 12 കോടി രൂപ നഷ്ടപ്പെട്ടെന്ന് പരാതി. കവടിയാര്‍ സ്വദേശി ഡാനിയേലാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. നേരത്തെ സമാന വിധത്തില്‍ ഇദ്ദേഹത്തിന് മൂന്നര കോടി രൂപ നഷ്ടപ്പെട്ടിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടെയാണ് വിവിധ അക്കൗണ്ട് പ്ലാറ്റ് ഫോം മുഖേന ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ പണം നഷ്ടമായത്. സൈബര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ ആറ് മാസക്കാലത്തിനിടെ തലസ്ഥാന നഗരത്തില്‍ നിന്നും 30 കോടിയില്‍ പരം രൂപയാണ് സൈബര്‍ തട്ടിപ്പ് സംഘം തട്ടിയെടുത്തത്. നഷ്ടപ്പെട്ട പണം തിരികെ പിടിയ്ക്കാന്‍ അന്വേഷണ സംഘം നടത്തിയ നീക്കം ചെറിയ തോതില്‍ മാത്രമാണ് ഫലം കണ്ടിട്ടുള്ളത്. പ്രൊഫഷണലുകളായവരും ഉന്നത വിദ്യാസമ്പന്നരായവരുമാണ് തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍പ്പെട്ടത്.ു