12 ആദിവാസി പെണ്‍കുട്ടികള്‍ സ്കൂള്‍ ഹോസ്റ്റലില്‍ പീഡനത്തിനിരയായി; ഹെഡ്മാസ്റ്ററടക്കമുള്ള അധ്യാപകര്‍ ഉള്‍പ്പടെ 11 പേര്‍ അറസ്റ്റില്‍; മൂന്നു പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി

Rapeeeമുംബൈ: മഹാരാഷ്്ട്രയിലെ ബുല്‍ധാന ജില്ലയില്‍ 12 ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി. നിദാനി ആശ്രമം സ്കൂള്‍ ഹോസ്റ്റലില്‍വച്ചാണ് 12നും 15നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥിനികള്‍ പീഡനത്തിന് ഇരയായത്. സംഭവുമായി ബന്ധപ്പെട്ട് ഹെഡ്മാസ്റ്ററടക്കമുള്ള അധ്യാപകര്‍ ഉള്‍പ്പെടെ 11 പേര്‍ അറസ്റ്റിലായി. പീഡനത്തിനിരയായ 12 പെണ്‍കുട്ടികളില്‍  മൂന്നു പേര്‍ ഗര്‍ഭിണികളാണെന്നു മെഡിക്കള്‍ പരിശേധനയില്‍ വ്യക്തമായി.

ദീപാവലി അവധിക്ക് വീട്ടിലെത്തിയ മൂന്നു കുട്ടികള്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കാതെ മാറിയിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ വിവരമാരാഞ്ഞപ്പോള്‍ ശക്തമായ വയര്‍വേദനയാണെന്നു മറുപടി നല്‍കി. ഇതേത്തുടര്‍ന്നു ഡോക്ടറെ കണ്ടു പരിശോധന നടത്തിപ്പോഴാണ് പീഡനവിവരവും ഗര്‍ഭിണിയാണെന്നുള്ള വിവരവും പുറത്തുവരുന്നത്. ഇതേത്തുടര്‍ന്നാണ് മറ്റ് ഒമ്പതു കുട്ടികള്‍ കൂടി പീഡനത്തിനിരയായെന്ന വാര്‍ത്ത പുറത്തുവരുന്നത്. ദീപാവലിക്ക് ഏതാനും നാളുകള്‍ക്കു മുമ്പാണ് പീഡനം നടന്നത്. സംഭവത്തില്‍ പ്രത്യേക അന്വേഷണം സംഘം കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Related posts