കൊ​ച്ചിയിൽ വി​മാ​നം റ​ണ്‍​വേ​യി​ല്‍​നി​ന്നു തെ​ന്നി​മാ​റി; എ​ന്‍​ജി​ന്‍ ത​ക​രാ​റെ​ന്നു സം​ശ​യം


കൊ​ച്ചി: കൊ​ച്ചി​യി​ല്‍ നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന എ​യ​ര്‍ ഇ​ന്ത്യ​യു​ടെ എ​ഐ 504 വി​മാ​നം റ​ണ്‍​വേ​യി​ല്‍ നി​ന്ന് തെ​ന്നി​മാ​റി​യ​തി​നെ തു​ട​ര്‍​ന്ന് യാ​ത്ര റ​ദ്ദാ​ക്കി. ഇ​ന്ന​ലെ രാ​ത്രി 10.15ന് ​ബോ​ര്‍​ഡിം​ഗ് ആ​രം​ഭി​ച്ച വി​മാ​നം ടേ​ക്ക് ഓ​ഫി​നാ​യി റ​ണ്‍​വേ​യി​ലേ​ക്ക് നീ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. യാ​ത്ര​ക്കാ​രെ മ​റ്റൊ​രു വി​മാ​ന​ത്തി​ലേ​ക്ക് മാ​റ്റി. ഈ ​വി​മാ​നം ഇ​ന്നു പു​ല​ര്‍​ച്ചെ 2.45ന് ​പു​റ​പ്പെ​ട്ടു.

വി​മാ​നം തെ​ന്നി​മാ​റി​യ വി​വ​രം യാ​ത്ര​ക്കാ​രി​ല്‍ ഒ​രാ​ളാ​യ ഹൈ​ബി ഈ​ഡ​ന്‍ എം​പി ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ആ​ദ്യം അ​റി​യി​ച്ച​ത്. എ​ന്‍​ജി​ന്‍ ത​ക​രാ​റാ​ണ് പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നു വി​മാ​ന​ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ച്ച​താ​യി ഹൈ​ബി ഈ​ഡ​ന്‍ എം​പി വ്യ​ക്ത​മാ​ക്കി.

“10.40നാ​ണ് വി​മാ​നം ടേ​ക്ക് ഓ​ഫ് ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. ടേ​ക്ക് ഓ​ഫി​ന് തൊ​ട്ടു​മു​ന്പ​ത്തെ റ​ണ്ണിം​ഗി​നി​ടെ​യാ​ണ് ബ്രേ​ക്ക് ചെ​യ്ത വി​മാ​നം തെ​ന്നി​മാ​റി​യ​ത്. വി​മാ​നം റ​ണ്‍​വേ​യി​ല്‍ നി​ന്ന് പാ​ര്‍​ക്കിം​ഗി​ലേ​ക്ക് മാ​റ്റി പ​രി​ശോ​ധി​ച്ചു. എ​ന്‍​ജി​ന്‍ വൈ​ബ്രേ​ഷ​ന് പ്ര​ശ്‌​നം ഉ​ണ്ടെ​ന്നാ​ണ് അ​റി​യാ​ന്‍ സാ​ധി​ച്ച​ത്. ” – ഹൈ​ബി ഈ​ഡ​ന്‍ എം.​പി പ​റ​ഞ്ഞു.

ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് എം​പി​മാ​രാ​യ കെ.​സി വേ​ണു​ഗോ​പാ​ല്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, അ​ടൂ​ര്‍ പ്ര​കാ​ശ്, കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, റോ​ബ​ര്‍​ട്ട് ബ്രൂ​സ് എ​ന്നി​വ​രു​ള്‍​പ്പെ​ടെ 160 യാ​ത്ര​ക്കാ​രു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട വി​മാ​നം ചെ​ന്നൈ​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ലാ​ന്‍​ഡിം​ഗ് ന​ട​ത്തി​യി​രു​ന്നു.

എ​യ​ര്‍ ഇ​ന്ത്യ 2455 വി​മാ​ന​മാ​ണ് അ​ടി​യ​ന്ത​ര ലാ​ന്‍​ഡിം​ഗ് ന​ട​ത്തി​യ​ത്. പ​റ​ന്നു​യ​ര്‍​ന്ന് ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ത​ക​രാ​ര്‍ ഉ​ണ്ടാ​യ​ത്. ഉ​ട​ന്‍ ത​ന്നെ ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ലാ​ന്‍​ഡ് ചെ​യാ​ന്‍ അ​നു​മ​തി ല​ഭി​ച്ചു. എ​ന്നാ​ല്‍ ഇ​തി​നി​ടെ റ​ണ്‍​വേ​യി​ല്‍ മ​റ്റൊ​രു വി​മാ​നം ഉ​ണ്ടാ​യി​രു​ന്ന​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കി. തു​ട​ര്‍​ന്ന് അ​ല്‍​പ​നേ​രം കൂ​ടി പ​റ​ന്ന​തി​ന് ശേ​ഷ​മാ​ണ് ചെ​ന്നൈ​യി​ല്‍ ലാ​ന്‍​ഡ് ചെ​യ്യാ​നാ​യ​ത്. അ​ടി​യ​ന്ത​ര ലാ​ന്‍​ഡിം​ഗ് ന​ട​ത്തി​യ​തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നു.

Related posts

Leave a Comment