തെലുങ്കിൽ ശ്രീറാം വേണു സംവിധാനം ചെയ്ത ഒരു സർവൈവർ ആക്ഷൻ സിനിമയാണ് തമ്മുഡു. അതിൽ ഒരു ആദിവാസി സ്ത്രീയുടെ വേഷമാണു ചെയ്യുന്നതെന്ന് സ്വാസിക.
ആന്ധ്രപ്രദേശിൽ അമ്പർഗുഡഗു എന്നൊരു സ്ഥലമുണ്ട്. അവിടെയുള്ള ഒരു ആദിവാസി സ്ത്രീയാ യിട്ടാണ് അഭിനയിച്ചത്. വളരെ പരമ്പരാഗത രീതിയിൽ ജീവിക്കുന്നവരാണ് അവിടത്തുകാർ. സ്ത്രീപുരുഷഭേദമന്യേ ചുരുട്ട് വലിക്കുന്നവരാണ്. അതുപോലെതന്നെ അവരുടെ വേഷവിധാനങ്ങളും ആഭരണങ്ങളും പരമ്പരാഗത രീതിയിലുള്ളതാണ്.
അത് റഫറൻസ് ആക്കിയാണ് എനിക്ക് മേക്കോവർ നൽകിയത്. അവിടെയുള്ള ആളുകളുടെ പടമൊക്കെ എടുത്ത് അതുപോലെയുള്ള വസ്ത്രവും മേക്കോവറും എല്ലാം ചെയ്ത് ആ ഒരു ലുക്കിലേക്ക് എത്തിച്ചു. കുറച്ചേറെ ലുക്ക് ടെസ്റ്റ് ചെയ്തിരുന്നു.
ഞാൻ ആ സ്ഥലത്തുപോയി അത്തരം ആളുകളെ കണ്ടിരുന്നു. അവർ എങ്ങനെയാണു ചുരുട്ട് പിടിക്കുന്നത്, എങ്ങനെയാണു ചുരുട്ട് വലിക്കുന്നത് എന്നൊക്കെ കണ്ടുപഠിച്ചു. അമ്പർഗുഡഗു എന്ന സ്ഥലത്തിനടുത്തുള്ള മാരഡമല്ലി, രാമൻഡ്രി എന്നിവിട ങ്ങളിലായിരുന്നു ഷൂട്ടിംഗ്. ഷൂട്ടിന് ഒരു ആഴ്ച മുന്നേ തന്നെ അവിടെ പ്പോയി താമസിച്ച് അവിടത്തെ ആളുകളുടെ ജീവിതരീതിയും മാനറിസവും വേഷവിധാനങ്ങളും ഒക്കെ കണ്ടു പഠിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. എന്റെ കഥാപാത്രം കുറച്ച് റൗഡിത്തരം ഉള്ള വില്ലത്തി യായിരുന്നു എന്ന് സ്വാസിക പറഞ്ഞു.