ആ​ദി​വാ​സി സ്ത്രീ​യായി സ്വാസിക

തെ​ലു​ങ്കി​ൽ ശ്രീ​റാം വേ​ണു സം​വി​ധാ​നം ചെ​യ്ത ഒ​രു സ​ർ​വൈ​വ​ർ ആ​ക്‌​ഷ​ൻ സി​നി​മ​യാ​ണ് ത​മ്മു​ഡു. അ​തി​ൽ ഒ​രു ആ​ദി​വാ​സി സ്ത്രീ​യു​ടെ വേ​ഷ​മാ​ണു ചെ​യ്യു​ന്ന​തെ​ന്ന് സ്വാ​സി​ക.

ആ​ന്ധ്ര​പ്ര​ദേ​ശി​ൽ അ​മ്പ​ർ​ഗു​ഡ​ഗു എ​ന്നൊ​രു സ്ഥ​ല​മു​ണ്ട്. അ​വി​ടെ​യു​ള്ള ഒ​രു ആ​ദി​വാ​സി സ്ത്രീ​യാ യി​ട്ടാ​ണ് അ​ഭി​ന​യി​ച്ച​ത്. വ​ള​രെ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ജീ​വി​ക്കു​ന്ന​വ​രാ​ണ് അ​വി​ട​ത്തു​കാ​ർ. സ്ത്രീ​പു​രു​ഷ​ഭേ​ദ​മ​ന്യേ ചു​രു​ട്ട് വ​ലി​ക്കു​ന്ന​വ​രാ​ണ്. അ​തു​പോ​ലെ​ത​ന്നെ അ​വ​രു​ടെ വേ​ഷ​വി​ധാ​ന​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള​താ​ണ്.

അ​ത് റ​ഫ​റ​ൻ​സ് ആ​ക്കി​യാ​ണ് എ​നി​ക്ക് മേ​ക്കോ​വ​ർ ന​ൽ​കി​യ​ത്. അ​വി​ടെ​യു​ള്ള ആ​ളു​ക​ളു​ടെ പ​ട​മൊ​ക്കെ എ​ടു​ത്ത് അ​തു​പോ​ലെ​യു​ള്ള വ​സ്ത്ര​വും മേ​ക്കോ​വ​റും എ​ല്ലാം ചെ​യ്ത് ആ ​ഒ​രു ലു​ക്കി​ലേ​ക്ക് എ​ത്തി​ച്ചു. കു​റ​ച്ചേ​റെ ലു​ക്ക് ടെ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഞാ​ൻ ആ ​സ്ഥ​ല​ത്തു​പോ​യി അ​ത്ത​രം ആ​ളു​ക​ളെ ക​ണ്ടി​രു​ന്നു. അ​വ​ർ എ​ങ്ങ​നെ​യാ​ണു ചു​രു​ട്ട് പി​ടി​ക്കു​ന്ന​ത്, എ​ങ്ങ​നെ​യാ​ണു ചു​രു​ട്ട് വ​ലി​ക്കു​ന്ന​ത് എ​ന്നൊ​ക്കെ ക​ണ്ടു​പ​ഠി​ച്ചു. അ​മ്പ​ർ​ഗു​ഡ​ഗു എ​ന്ന സ്ഥ​ല​ത്തി​ന​ടു​ത്തു​ള്ള മാ​ര​ഡ​മ​ല്ലി, രാ​മ​ൻ​ഡ്രി എ​ന്നി​വി​ട ങ്ങ​ളി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. ഷൂ​ട്ടി​ന് ഒ​രു ആ​ഴ്ച മു​ന്നേ ത​ന്നെ അ​വി​ടെ പ്പോ​യി താ​മ​സി​ച്ച് അ​വി​ട​ത്തെ ആ​ളു​ക​ളു​ടെ ജീ​വി​ത​രീ​തി​യും മാ​ന​റി​സ​വും വേ​ഷ​വി​ധാ​ന​ങ്ങ​ളും ഒ​ക്കെ ക​ണ്ടു പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യി​രു​ന്നു. എ​ന്‍റെ ക​ഥാ​പാ​ത്രം കു​റ​ച്ച് റൗ​ഡി​ത്ത​രം ഉ​ള്ള വി​ല്ല​ത്തി യാ​യി​രു​ന്നു എ​ന്ന് സ്വാ​സി​ക പ​റ​ഞ്ഞു.

Related posts

Leave a Comment