ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് എസ്. നായർ രചനയും സംവിധാനവും നിർവഹിച്ച് അനിൽകുമാർ ജി, സാമുവൽ മത്തായി (യുഎസ്എ) എന്നിവർ ചേർന്ന് നിർമിച്ച അങ്കം അട്ടഹാസം ചിത്രത്തിന്റെ ട്രയ്ലർ മോഹൻലാൽ, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഗോകുൽ സുരേഷ്, ശോഭന, മഞ്ജുവാര്യർ, മമിതാ ബൈജു, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു.
തലസ്ഥാനനഗരത്തിലെ ചോരപുരണ്ട തെരുവുകളുടെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രത്തിൽ മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു. ഒപ്പം നന്ദു, അലൻസിയർ, എം. എ. നിഷാദ്, അന്നാ രാജൻ, സ്മിനു സിജോ, സിബി തോമസ്, ദീപക് ശിവരാജൻ, വാഴ ഫെയിം അമിത്ത്, കുട്ടി അഖിൽ എന്നിവരും മറ്റു കഥാപാത്രങ്ങളാകുന്നു. പുതുമുഖം അംബികയാണു നായികയാകുന്നത്.
ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിലെ ആക്്ഷൻ രംഗങ്ങളാണ്. ഫിനിക്സ് പ്രഭു, അഷ്റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബെ്ളയിസ് എന്നിവരാണ് ആക്്ഷൻ കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്. പൂർണമായും തിരുവനന്തപുരത്ത് ചിത്രീകരിച്ച ചിത്രം ഉടൻ തിയറ്ററുകളിലെത്തും.
ഛായാഗ്രഹണം- ശിവൻ എസ്. സംഗീത്, എഡിറ്റിംഗ്- പ്രദീപ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ- ഹരി വെഞാറമൂട്, സംഗീതം- ശ്രീകുമാർ വാസുദേവ്, അഡ്വ.ഗായത്രി നായർ, ഗാനരചന- ഡസ്റ്റൺ അൽഫോൺസ്, ഗായിക- ഇന്ദ്രവതി ചൗഹാൻ (പുഷ്പ ഫെയിം), കല- അജിത് കൃഷ്ണ, ചമയം- സൈജു നേമം, കോസ്റ്റ്യൂം- റാണ പ്രതാപ്, പശ്ചാത്തല സംഗീതം- ആന്റണി ഫ്രാൻസിസ്, ഓഡിയോഗ്രാഫി ബിനോയ് ബെന്നി, ഡിസൈൻസ്- ആന്റണി സ്റ്റീഫൻ, സ്റ്റിൽസ്- ജിഷ്ണു സന്തോഷ്. പിആർഒ- അജയ് തുണ്ടത്തിൽ.