Set us Home Page

“ദ്രാ​വി​ഡി​നേ വി​ളി​ക്കൂ ഇ​ന്ത്യ​യേ ര​ക്ഷി​ക്കൂ…’: വെം​ഗ്സ​ർ​ക്കാ​ർ

 

മും​ബൈ: ഓ​സീ​സി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ എ​ട്ടു വി​ക്ക​റ്റി​ന്‍റെ നാ​ണം​കെ​ട്ട തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ടീം ​ഇ​ന്ത്യ​യ്ക്ക് മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ രാ​ഹു​ൽ ദ്രാ​വി​ഡി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് മു​ൻ ഇ​ന്ത്യ​ൻ താ​ര​വും മു​ൻ മു​ഖ്യ സെ​ല​ക്ട​റു​മാ​യ ദി​ലീ​പ് വെം​ഗ്സ​ർ​ക്കാ​ർ.

ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഈ ​അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ച​ത്.ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യു​ടെ ചു​മ​ത​ല​യു​ള്ള ദ്രാ​വി​ഡി​ന്,

കോ​വി​ഡി​നേ​ത്തു​ട​ർ​ന്ന് അ​ക്കാ​ദ​മി അ​ട​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ൻ​മാ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് ഓ​സ്ട്രേ​ലി​യ​യി​ൽ എ​ത്താ​നാ​കു​മെ​ന്ന് വെം​ഗ്സ​ർ​ക്കാ​ർ പ​റ​ഞ്ഞു. ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഒ​രു ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ൻ പോ​ലും ര​ണ്ട​ക്കം ക​ട​ന്നി​രു​ന്നി​ല്ല.

ടീം ​ഇ​ന്ത്യ​യു​ടെ നി​രു​ത്ത​ര​വാ​ദി​ത്ത​പ​ര​മാ​യ ബാ​റ്റിം​ഗി​നെ​തി​രെ ആ​രാ​ധ​ക​രു​ടെ ഭാ​ഗ​ത്തു നി​ന്നും മു​ൻ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​മെ​ല്ലാം വ​ൻ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS