തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരായ വിവാദങ്ങള്‍ക്കിടെ ട്രോള്‍ പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ഖദര്‍ ഒരു ഡിസിപ്ലിനാണ് എന്ന തലക്കെട്ടോടെയാണ് അജയ് തറയിലിന്റെ സമൂഹമാധ്യമക്കുറിപ്പ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള യുവനേതാക്കള്‍ ഖദര്‍ ഉപയോഗിക്കാത്തതില്‍ അജയ് തറയില്‍ മുന്‍പ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഖദര്‍ ഒരു സന്ദേശമാണെന്നും ഖദര്‍ ധരിക്കാത്തത് മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നുമായിരുന്നു അജയ് തറയിൽ പറഞ്ഞത്. എന്നാല്‍ വസ്ത്രം ഏതായാലും മനസ് നന്നായാല്‍ മതിയെന്ന നിലയിലായിരുന്നു ഇതിനോടുള്ള നേതാക്കളുടെ പ്രതികരണം.
സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതി രാഹുലിനെതിരെ ഉയര്‍ന്ന സാഹചര്യത്തിലാണ് ഖദറും അച്ചടക്കവും തമ്മിലുള്ള ബന്ധം സൂചിപ്പിച്ച് അജയ് തറയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.