ന്യൂഡൽഹി: മികച്ച കരാറിലേർപ്പെടുന്ന കന്പനികളിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുമെന്ന് റഷ്യയിലെ ഇന്ത്യൻ സ്ഥാനപതി വിനയ്കുമാർ.
ഇന്ത്യ-റഷ്യ ഊർജവ്യാപാരം തുടരുന്നതിനു മറുപടിയായി, ഇന്ത്യൻ ഇറക്കുമതിത്തീരുവ ഇരട്ടിയാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടികളെ ലക്ഷ്യമിട്ടായിരുന്നു വിനയ്കുമാറിന്റെ പ്രസ്താവന. റഷ്യൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ ടാസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയുടെ തീരുമാനം ന്യായരഹിതവും നീതീരിക്കാനാവാത്തതാണെന്നും ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. താരിഫിൽ ഉണ്ടാകുന്ന വർധന വ്യാപാ രമേഖലയെ ദുർബലപ്പെടുത്തും. ജനങ്ങളുടെ ഊർജസുരക്ഷയാണ് ഇന്ത്യയുടെ ലക്ഷ്യം.
റഷ്യയുമായും മറ്റു നിരവധി രാജ്യങ്ങളുമായും ഊർജമേഖലയിൽ ഇന്ത്യ സഹകരിക്കുന്നുണ്ട്. ഇന്ത്യയുടെ ഊർജനയം രൂപപ്പെടുന്നത് ബാഹ്യരാഷ്ട്രീയ സമ്മർദ്ദത്താലല്ല. ജനങ്ങൾക്ക് വിശ്വസനീയമായ ഊർജവിതരണം ഉറപ്പാക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണെന്നും വിനയ്കുമാർ പറഞ്ഞു.