ആലപ്പുഴ: ആലപ്പുഴയിൽ ഇന്നു ജലപ്പൂരം. പുരുഷാരം വഞ്ചിപ്പാട്ടും തുഴത്താളവുമായി പുന്നമടക്കായലിൽ ഇന്നു ഒന്നു ചേരും. വള്ളംകളി പ്രേമികൾക്ക് ഇന്ന് ഉത്സവദിനം. 2025ലെ നെഹ്റു ട്രോഫി ആരടിക്കും? ആലപ്പുഴ കാത്തിരിക്കുന്നു. ആയിരക്കണക്കിനു സഞ്ചാരികൾ ഇന്നു പുന്നമടയിൽ ഒത്തുചേരും.
ജലപൂരത്തിൽ തുഴവെഞ്ചാമരം
വീശി കൊമ്പ് കുലുക്കി പായുന്ന ഗജചുണ്ടന്മാരെ കണ്ട് ഇരുകരകളിലെയും പുരുഷാരം ആരവം മുഴക്കും. നെഹ്റു ട്രോഫി വള്ളംകളി എന്നത് ഒരു മത്സരത്തേക്കാൾ വള്ളങ്ങളുടെ കണ്ണും മനസും നിറയ്ക്കുന്ന ഒരു ഘോഷയാത്രയാണ്. ചുണ്ടൻ വള്ളങ്ങൾ , മറ്റുതരം വള്ളങ്ങൾ, നൂറുകണക്കിനു തുഴക്കാർ എന്നിങ്ങനെ അണിനിരക്കുന്ന മനോഹര ഘോഷയാത്ര. ഒരുമയുടെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം വിളിച്ചോതി കേരളം ഇന്നു നെഹ്റു ട്രോഫി ജലമേളയ്ക്കു സാക്ഷ്യം വഹിക്കും.
ഇന്നു നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളി ലോഗോ ആരോഗ്യ, വനിതാ, ശിശുക്ഷേമ മന്ത്രി വീണ ജോർജും ചലച്ചിത്ര താരം കാളിദാസ് ജയറാമും സംയുക്തമായി അനാച്ഛാദനം ചെയ്തായിരുന്നു പ്രചാരണങ്ങളുടെ തുടക്കം. കാക്കത്തമ്പുരാട്ടി വള്ളം തുഴയുന്ന ചിത്രമാണത്. ആലപ്പുഴ വട്ടായലിലെ കാക്കരിയിൽനിന്നുള്ള എസ്. അനുപമയാണ് ലോഗോ രൂപകല്പന ചെയ്തത്. ആലപ്പുഴയ്ക്ക് ഇനി ഉദ്വേഗം ജനിപ്പിക്കുന്ന കാത്തിരിപ്പിന്റെ നിമിഷങ്ങളാണ്. 2025ലെ നെഹ്റുട്രോഫിയിൽ ആരു മുത്തമിടുമെന്ന ആകാംക്ഷ ഒാളമടിക്കുന്ന പുന്നമടയിലേക്ക് എല്ലാ ചുവടുകളും എല്ലാ കണ്ണുകളും.
സമയത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമെത്തുന്ന 16 ചുണ്ടന് വള്ളങ്ങളാണ ഫൈനലില്‍ മാറ്റുരയ്ക്കുക. ട്രാക്ക് ചുവടെ:
ചുണ്ടന് 16,15,14,13 തേർഡ്
ലൂസേഴ്സ് ഫൈനൽ
ട്രാക്ക് 1- 13
ട്രാക്ക് 2- 15
ട്രാക്ക് 3- 14
ട്രാക്ക് 4- 16
ചുണ്ടന് 12,11,10,09 സെക്കന്റ്
ലൂസേഴ്സ് ഫൈനൽ
ട്രാക്ക് 1- 9
ട്രാക്ക് 2- 12
ട്രാക്ക് 3- 10
ട്രാക്ക് 4- 11
ചുണ്ടന് 08,07,06,05
ലൂസേഴ്സ് ഫൈനൽ
ട്രാക്ക് 1- 06
ട്രാക്ക് 2- 07
ട്രാക്ക് 3- 05
ട്രാക്ക് 4-08
ചുണ്ടന് 04,03,02,01 ഫൈനൽ
ട്രാക്ക് 1- 04
ട്രാക്ക് 2- 02
ട്രാക്ക് 3- 01
ട്രാക്ക് 4- 03
ഇരുട്ടുകുത്തി
സി ഫൈനല്‍
ട്രാക്ക് 1- 04
ട്രാക്ക് 2- 02
ട്രാക്ക് 3- 01
ട്രാക്ക് 4- 03
ഇരുട്ടുകുത്തി
ബി ഫൈനല്‍
ട്രാക്ക് 1- 01
ട്രാക്ക് 2- 04
ട്രാക്ക് 3- 03
ട്രാക്ക് 4- 0
വള്ളങ്ങളുടെ ഹീറ്റ്സുകളും ട്രാക്കുകളും
ചുണ്ടന്
ഹീറ്റ്സ് 1
ട്രാക്ക് 1- ആനാരി ചുണ്ടൻ
ട്രാക്ക് 2- വെള്ളംകുളങ്ങര
ട്രാക്ക് 3- ശ്രീവിനായകൻ
ട്രാക്ക് 4- കാരിച്ചാൽ
ഹീറ്റ്സ് 2
ട്രാക്ക് 1- കരുവാറ്റ
ട്രാക്ക് 2- ചെറുതന പുത്തൻചുണ്ടൻ
ട്രാക്ക് 3- നടുവിലെ പറമ്പൻ
ട്രാക്ക് 4- പായിപ്പാടൻ 2
ഹീറ്റ്സ് 3
ട്രാക്ക് 1- ചമ്പക്കുളം
ട്രാക്ക് 2- തലവടി ചുണ്ടന്
ട്രാക്ക് 3- മേൽപ്പാടം ചുണ്ടൻ
ട്രാക്ക് 4- ആലപ്പാടൻ
ഹീറ്റ്സ് 4
ട്രാക്ക് 1- സെന്റ് ജോർജ്
ട്രാക്ക് 2- നടുഭാഗം
ട്രാക്ക് 3- നിരണം
ട്രാക്ക് 4- വലിയ ദിവാൻജി
ഹീറ്റ്സ് 5
ട്രാക്ക് 1- സെന്റ് പയസ് ടെൻത്
ട്രാക്ക് 2- ജവഹർ തായങ്കരി
ട്രാക്ക് 3- പായിപ്പാടൻ
ട്രാക്ക് 4- വള്ളമില്ല
ഹീറ്റ്സ് 6
ട്രാക്ക് 1- വീയപുരം
ട്രാക്ക് 2- ആയാപറമ്പ് പാണ്ടി
ട്രാക്ക് 3- വള്ളമില്ല
ട്രാക്ക് 4- വള്ളമില്ല
ചുരുളന്‍
ഫൈനല്‍ മാത്രം
ട്രാക്ക് 1- വേലങ്ങാടന്‍
ട്രാക്ക് 2- കോടിമത
ട്രാക്ക് 3- മൂഴി
ട്രാക്ക് 4- വള്ളമില്ല
ഇരുട്ടുകുത്തി
എ ഗ്രേഡ്
(ഫൈനല്‍ മാത്രം)
ട്രാക്ക് 1- തുരുത്തിത്തറ
ട്രാക്ക് 2- പി.ജി. കർണന്
ട്രാക്ക് 3- പടക്കുതിര
ട്രാക്ക് 4- മൂന്നുതൈക്കൽ
ട്രാക്ക് 5-മാമ്മുടൻ
ഇരുട്ടുകുത്തി
ബി ഗ്രേഡ്
ഹീറ്റ്സ് 1
ട്രാക്ക് 1- തുരുത്തിപ്പുറം
ട്രാക്ക് 2- താണിയൻ ദ ഗ്രേറ്റ്
ട്രാക്ക് 3- ശ്രീഭദ്ര
ട്രാക്ക് 4- ഗോതുരുത്ത് പുത്രന്
ഹീറ്റ്സ് 2
ട്രാക്ക് 1- സെന്റ് ആന്റ ണീസ്
ട്രാക്ക് 2- സെന്റ് സെബാസ്റ്റ്യൻ നമ്പർ 1
ട്രാക്ക് 3- ശ്രീമുത്തപ്പൻ
ട്രാക്ക് 4- ഹനുമാൻ നമ്പർ 1
ഹീറ്റ്സ് 3
ട്രാക്ക് 1- ദാനിയേൽ
ട്രാക്ക് 2- സെന്റ് ജോസഫ്
ട്രാക്ക് 3- പുത്തൻ പറമ്പൻ
ട്രാക്ക് 4- പൊഞ്ഞനത്തമ്മ
ഹീറ്റ്സ് 4
ട്രാക്ക് 1- കുറുപ്പ് പറമ്പന്‍
ട്രാക്ക് 2- വള്ളമില്ല
ട്രാക്ക് 3- വെണ്ണക്കലമ്മ
ട്രാക്ക് 4- ജലറാണി
ഹീറ്റ്സ് 5
ട്രാക്ക് 1- ശ്രീ ഗുരുവായൂ രപ്പന്
ട്രാക്ക് 2- വലിയ പണ്ഡിതൻ
ട്രാക്ക് 3- വള്ളമില്ല
ട്രാക്ക് 4- രവണൻ
ഇരുട്ടുകുത്തി
സി ഗ്രേഡ്
ഹീറ്റ്്സ് 1
ട്രാക്ക് 1- ചെറിയപണ്ഡിതൻ
ട്രാക്ക് 2- പമ്പാവാസൻ
ട്രാക്ക് 3- മയിൽവാഹനൻ
ട്രാക്ക് 4- തട്ടകത്തമ്മ
ഹീറ്റ്സ് 2
ട്രാക്ക് 1- ഹനുമാൻ നമ്പർ 2
ട്രാക്ക് 2- ശ്രീമുരുകൻ
ട്രാക്ക് 3- മയില്‍പ്പീലി
ട്രാക്ക് 4- വടക്കുംപുറം
ഹീറ്റ്സ് 3
ട്രാക്ക് 1- സെന്റ് ജോസഫ് നമ്പർ 2
ട്രാക്ക് 2- — സെന്റ് സെബാസ്റ്റ്യൻ നമ്പർ 2
ട്രാക്ക് 3- കാശിനാഥൻ
ട്രാക്ക് 4- വള്ളമില്ല
ഹീറ്റ്സ് 4
ട്രാക്ക് 1- മാടപ്ലാത്തുരുത്ത്
ട്രാക്ക് 2- ജിബി തട്ടകൻ
ട്രാക്ക് 3- വള്ളമില്ല
ട്രാക്ക് 4- ഗോതുരുത്ത്
വെപ്പ് എ ഗ്രേഡ്
ഹീറ്റ്സ് 1
ട്രാക്ക് 1- ആശ പുളിക്കക്കളം
ട്രാക്ക് 2- ജയ് ഷോട്ട്
ട്രാക്ക് 3- നെപ്പോളിയൻ
ട്രാക്ക് 4- അമ്പലക്കടവൻ
ട്രാക്ക് 5 -ഷോട്ട് പുളിക്കത്തറ
വെപ്പ് ബി ഗ്രേഡ്
ഫൈനല്‍ മാത്രം
ട്രാക്ക് 1- പി.ജി കരിപ്പുഴ
ട്രാക്ക് 2- വള്ളമില്ല
ട്രാക്ക് 3- പുന്നത്രപുരയ്ക്കൽ
ട്രാക്ക് 4- ചിറമേൽ തോട്ടുകടവൻ
എം.ജെ. ജോസ്