കൊല്ലം: കേരളം വഴിയുള്ള മംഗളൂരു – ബംഗളൂരു ഓണം സ്പെഷൽ എക്സ്പ്രസ് ട്രെയിൻ നാളെ സർവീസ് നടത്തും. 06033 മംഗളുരു സെൻട്രൽ – എസ്എംവിടി ബംഗളരു സ്പെഷൽ നാളെ രാത്രി 11 ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് തിങ്കൾ ഉച്ചകഴിഞ്ഞ് 2.30 ന് ബംഗളൂരുവിൽ എത്തും.
കാസർഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. തിരികെയുള്ള 06004 ബംഗളൂരു – മംഗളൂരു സർവീസ് തിങ്കൾ ഉച്ചകഴിഞ്ഞ് 3.50 ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് സെപ്റ്റംബർ ഒന്നിന് രാവിലെ 7.30 ന് മംഗളൂരുവിൽ എത്തും. ഈ വണ്ടിക്കുള്ള റിസർവേഷൻ ഇന്ന് രാവിലെ മുതൽ ആരംഭിച്ചു.