കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്. കൊച്ചി സൈബര്‍ ക്രൈം പോലീസാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. ബിഎന്‍എസ് 192, ഐടി ആക്ട് 67, 67 (എ) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയേയും സരിതാ നായരേയും അശ്ലീല പരാമര്‍ശത്തോടെ ചിത്രീകരിക്കുന്നതാണ് വീഡിയോ. ഇന്നലെ വൈകിട്ട് 3.15 മുതല്‍ രാത്രി ഒമ്പതു വരെയുള്ള സമയത്ത് നന്ദകുമാര്‍ ക്രൈം സ്റ്റോറി എന്ന ഫേസ്ബുക്ക് പേജിലും ക്രൈം ഓണ്‍ലൈന്‍ എന്ന യുടൂബ് ചാനലിലും അശ്ലീല ചുവയോടുകൂടി ലൈംഗിക ഉള്ളടക്കത്തോടുകൂടിയ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
പൊതുജനങ്ങള്‍ക്കിടയില്‍ കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വീഡിയോ പ്രചരിപ്പിച്ചതിനാല്‍ കലാപാഹ്വാനത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്.