ആർപ്പോയ്… ഇർറോ… അ​ന്തേ​വാ​സി​ക​ളാ​യ വ​യോ​ധി​ക​ർ​ക്കൊ​പ്പം കു​ട്ടി​പ്പോ​ലീ​സു​കാ​രു​ടെ ഓ​ണാ​ഘോ​ഷം

തി​രു​വ​ല്ല: ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ്സ് ത്രി​ദി​ന ക്യാ​മ്പി​ൽ ജൂ​ണി​യ​ർ കേ​ഡ​റ്റു​ക​ൾ തു​ക​ല​ശേ​രി ബ​ഥ​നി ജീ​വ​ൻ ജ്യോ​തി ഹോം ​ഫോ​ർ ഏ​ജ്ഡ് മെ​ൻ സ്ഥാ​പ​ന​ത്തി​ൽ സ​ന്ദ​ർ​ശി​ച്ചു.

ഓ​ണ​ത്തി​ന്‍റെ സ​മ്മാ​ന​പ്പൊ​തി​ക​ളും ആ​ശം​സ കാ​ർ​ഡു​ക​ളു​മാ​യി എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളും ഒ​പ്പം അ​ധ്യാ​പ​ക​രും ഓ​ണാ​ശം​സ​ക​ളും പാ​ട്ടു​ക​ളും നൃ​ത്ത​വു​മാ​യി ഒ​രു ദി​നം ചെ​ല​വ​ഴി​ച്ചു. അ​ധ്യാ​പ​ക​രും അ​ന്തേ​വാ​സി​ക​ളും ഓ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കു​ക​യും ഓ​ണാ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

ബ​ഥ​നി ജീ​വ​ൻ ജ്യോ​തി ഹോം ​ഫോ​ർ എ​ജ്ഡ് മെ​ൻ ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ർ​ജ് ബ്ര​ദ​ർ നി​ർ​മ​ൽ, സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഇ​ൻ ചാ​ർ​ജ് സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എം. ​റി​നു അ​ൽ​ഫോ​ൻ​സാ അ​ധ്യാ​പ​ക​രാ​യ ശാ​ലു ആ​ൻ​ഡ്രൂ​സ്, ജെ​സ്സി മൈ​ക്കി​ൾ, ബി​ൻ​സി​മോ​ൾ മാ​ത്യു, എ​സ്പി​സി – സി​പി​ഒ ജോ​ജോ​മോ​ൻ വ​ർ​ഗീ​സ്, ലി​ന്‍റാ എ​ൻ. അ​നി​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment