കൊച്ചി: കൊച്ചിയില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്. വീട്ടമ്മയില്‍ നിന്ന് 2 കോടി 88 ലക്ഷം രൂപ തട്ടിയതായി പരാതി. മട്ടാഞ്ചേരി സ്വദേശിനിക്കാണ് തപണം നഷ്ടമായത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുള്പ്പെട്ടുവെന്ന് പറഞ്ഞാണ് തട്ടിപ്പിനിരയാക്കിയത്. വെര്‍ച്വല്‍ അറസ്റ്റ് ശേഷം ഇവരെ വെര്‍ച്വല്‍ കോടതിയിലും ഹാജരാക്കിയതായാണ് വിവരം. ഇവിടെ ജഡ്ജിയടക്കം സാക്ഷികളും ഉണ്ടായിരുന്നു.
പണം നല്കിയാല് കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് അറിയിച്ചാണ് സംഘം പണം തട്ടിയത്. അതേസമയം സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പരാതിക്കാര്‍ തയാറായിട്ടില്ല. പണം നഷ്ടപ്പെട്ടതിന് പിന്നാലെ വീട്ടമ്മ പോലീസിനെ സമീപിക്കുകയായിരുന്നു. മട്ടാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.