കളമശേരി: കളമശേരി ദേശീയപാത കുസാറ്റ് ജംഷനില്‍ കാര്‍ സ്വകാര്യ ബസിലിടിച്ച് ഉണ്ടായ അപകടത്തില്‍ കാര്‍ യാത്രികര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 5.30 നായിരുന്നു അപകടം.
ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ബസിന്റെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് കാര്‍ ദേശീയപാതയുടെ മധ്യത്തിലേക്ക് തെന്നി നീങ്ങി.
ആലുവ ഭാഗത്തു നിന്നു വന്ന കാറിന്റെ ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
നിസാര പരിക്കുകളോടെ കാര്‍ യാത്രികര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ കുറച്ച് നേരം ഗതാഗതക്കുരുക്കുണ്ടായി.