അവനവന്റെ ശരീരം അവനവന്റെ ചോയ്‌സ് ആണ് ! ശരീരം കാണിക്കുന്നവരോടും…അതില്‍ രാഷ്ട്രീയം പറയുന്നവരോടും സ്‌നേഹവും ബഹുമാനവും ഉണ്ട്; തുറന്നു പറഞ്ഞ് ജസ്ല മാടശ്ശേരി…

യുവജന രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയമായ വ്യക്തിത്വമാണ് ജസ്ല മാടശ്ശേരി. പിന്നീട് രാഷ്ട്രീയം വിട്ട താരം കലാ-സാംസ്‌കാരിക രംഗത്ത് സജീവമാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം സീസണില്‍ താരം പങ്കെടുത്തിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് താരം ബിഗ്‌ബോസില്‍ എത്തിയത്.

ഷോയില്‍ തന്റെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി തുറന്നു പറഞ്ഞതിന്റെ പേരില്‍ താരം വിവാദത്തിലുമായിരുന്നു. ഇപ്പോള്‍ താരത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയാകുകയാണ്.

നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ബോഡി ആര്‍ട്ടിന്റെ പേരില്‍ പടം വരപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടില്‍ എത്തുകയും ചെയ്യുകയുണ്ടായി. ഈ വിഷയത്തിലാണ് ജസ്ല ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് ജസ്ല പറയുന്നതിങ്ങനെ…

‘വ്യക്തിപരമായി പറയാം…ഇതിന്റെ പേരില്‍ എന്നെ സദാചാര വാദിയാക്കിയാലും എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല..എന്റെ ശരീരം എന്റെ പ്രൈവസിയാണ്..എന്റെ ശരീരത്തെ ഞാന്‍ സ്‌നേഹിക്കുന്നത് സ്വകാര്യമായാണ്..അത് പബ്ലിക്ക് ആക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല..എന്നാല്‍ ബോഡി പൊളിട്ടിക്‌സ് ഞാന്‍ ഉള്‍ക്കൊള്ളുന്നു..മനസ്സിലാക്കുന്നു..പഠിക്കുന്നു…അവനവന്റെ ശരീരം അവനവന്റെ ചോയ്‌സ് ആണെന്നും വിശ്വസിക്കുന്നു…

ശരീരം കാണിക്കുന്നവരോടും..അതില്‍ രാഷ്ട്രീയം പറയുന്നവരോടും സ്‌നേഹവും ബഹുമാനവും ഉണ്ട്…അതിലൊരു തെറ്റുള്ളതായും എനിക്ക് തോന്നീട്ടില്ല…കാരണം..ശരീരം എന്നാല്‍ കാമം മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല..ശരീരം കൊണ്ട് യുദ്ധം ചെയ്യുന്നവര്‍ക്കിടയില്‍ ജീവിച്ചിട്ടുണ്ട്..എന്റെ മനസ്സിന് അതിനെയെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയും..പക്ഷെ..എന്റെ ശരീരം പബ്ലിക് ആണെന്ന തോന്നല്‍ വരുന്നത് പോലും എനിക്ക് അലോസരമാണ്..

പുരോഗമന സമൂഹത്തിന്റെ സംഭാവനയാണ് വസ്ത്രം..അത് കാലാവസ്ഥക്ക് അനുയോജ്യമാകണം..മറ്റൊരാള്‍ എന്റെ അനുവാദമില്ലാതെ എന്റെ ശരീരത്തില്‍ തുറിച്ച് നോക്കുന്നത് പോലും എന്നെ അലോസരപ്പെടുത്താറുണ്ട്..ഞാന്‍ സെക്ഷ്വല്‍ പൊളിറ്റിക്‌സ് ഉള്‍ക്കൊള്ളുന്നു..ബോഡി പൊളിറ്റിക്‌സും..പക്ഷേ എന്റെ ശരീരത്തില്‍ ഞാനത് പ്രാവര്‍ത്തികമാക്കാന്‍ ആഗ്രഹിക്കുന്നില്ല…

എന്റെ ശരീരത്തെ ഞാന്‍ പ്രണയിക്കുന്നുണ്ട്..തീര്‍ച്ചയായും എന്റെ ശരീരം എന്റെ സ്വകാര്യതയാണ്…ലൈംഗീകതയും…പുരോഗമന സമൂഹമെന്നവകാശപ്പെടുമ്പോളും..സദാചാരം വിഴുങ്ങിയ ഇരുട്ടിലാണ് ഈ സമൂഹം…സദാചാരത്തോടുള്ള ഭയമല്ല..എന്റെ സ്വകാര്യതയോടുള്ള ഇഷ്ടമാണ് അതിന് കാരണം…

ശരീരം എന്ന് പറയുമ്പോള്‍ ..എനിക്കെന്റെ പ്രൈവസിയെന്ന് തോന്നുന്ന ഭാഗങ്ങള്‍ അടഞ്ഞ് തന്നെയാണ് എന്ന അര്‍ത്ഥം കൂടിയുണ്ട്…അത് തുറക്കാന്‍ ..ഞാന്‍ തയ്യാറല്ല..മാത്രമല്ല..ഫെമിനിസം എന്നാല്‍ സെക്ഷ്വല്‍ പൊളിറ്റിക്‌സും ബോഡി പൊളിറ്റിക്‌സുമാണെന്ന ഒരു തരി തോന്നലും ഇല്ല…

അതും അതിന്റെ ഒരു ഭാഗമാണെന്ന് മാത്രം…ഇതിനെല്ലാം മുന്നെ ഇടപെടേണ്ട പലവിഷയങ്ങളുമുണ്ടെന്നതില്‍ ഞാന്‍ ശരി കാണുന്നൂ…24 വയസ്സിന്റെ അറിവിന്റെയും വായനയുടേയും പരിമിതികളാവാം..??
മറ്റൊന്ന്… art is the mind of artist..?? life??

Related posts

Leave a Comment