ജിജോ സെബാസ്റ്റ്യൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ജെറിയുടെ ആൺമക്കൾ എന്ന സിനിമ 19ന് തിയറ്ററുകളിൽ എത്തുന്നു. കേരളത്തിൽ ശ്രീപ്രിയ കംബയൻസ്, ഗൾഫിൽ ഫിലിം മാസ്റ്റർ എന്നീ കമ്പനികളാണ് സിനിമ പ്രദർശനത്തിന് എത്തിക്കുക.
ജെറി എന്നൊരു പാവം പ്രവാസി വർഷങ്ങൾക്കു ശേഷം അവധിക്കു വീട്ടിലെത്തിയപ്പോൾ സ്വന്തം ആൺ മക്കളിൽനിന്നും ഭാര്യയിൽനിന്നും അപരിചിതത്വം നേരിടേണ്ടി വരുന്നു. ഇതാണ് ചിത്രത്തിന്റെ കഥാതന്തു.
ഡോ. സുരേഷ് പ്രേം, ഐശ്വര്യാ നമ്പ്യാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയിൽ നോബി, അജിത് കൂത്താട്ടുകുളം, ബിജു കലാവേദി, ശൈലജ പി. അമ്പു, നീതു ശിവ, ചിത്ര വർമ എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മഞ്ജു, ഡിഒപി- സുനിൽ പ്രേം, എഡിറ്റർ- കെ. ശ്രീനിവാസ്, സംഗീതം- റിച്ചിൻ കുഴിക്കാട്, പശ്ചാത്തല സംഗീതം- മുരളി അപ്പാടത്ത്, ചീഫ് അസോസിയേറ്റ്- ഡയറക്ടർ സാജു എഴുപുന്ന, കലാസംവിധാനം. ഷിബുരാജ് എസ്. കെ, വസ്ത്രാലങ്കാരം- അജി ആലപ്പുഴ, മേക്കപ്പ്- ലാൽ കരമന, സ്റ്റിൽസ്- അനു പള്ളിച്ചൽ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി കൊല്ലം. ഈ ചിത്രത്തിലൂടെ പ്രമുഖ ക്രിസ്തീയ ഭക്തിഗാന രചയിതാവ് ഫാദർ ഷാജി തുമ്പേചിറയിൽ ആദ്യമായി സിനിമയ്ക്ക് ഗാനം എഴുതുന്നു. നിത്യാ മാമൻ, അമൻ സക്കറിയ, ജിജോ ജോൺ എന്നിവരാണ് ഗായകർ. സ്റ്റുഡിയോ ചിത്രാഞ്ജലി. പബ്ലിസിറ്റി ഡിസൈനർ പ്രമേഷ് പ്രഭാകർ. പിആർഒ എം.കെ. ഷെജിൻ.