ജെ​റി​യു​ടെ ആ​ൺ​മ​ക്ക​ൾ 19ന് ​തി​യ​റ്റ​റു​ക​ളി​ൽ

ജി​ജോ സെ​ബാ​സ്റ്റ്യ​ൻ ക​ഥ​യും തി​ര​ക്ക​ഥ​യും എ​ഴു​തി സം​വി​ധാ​നം ചെ​യ്ത ജെ​റി​യു​ടെ ആ​ൺ​മ​ക്ക​ൾ എ​ന്ന സി​നി​മ 19ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു. കേ​ര​ള​ത്തി​ൽ ശ്രീ​പ്രി​യ കം​ബ​യ​ൻ​സ്, ഗ​ൾ​ഫി​ൽ ഫി​ലിം മാ​സ്റ്റ​ർ എ​ന്നീ ക​മ്പ​നി​ക​ളാ​ണ് സി​നി​മ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ക്കു​ക.
ജെ​റി എ​ന്നൊ​രു പാ​വം പ്ര​വാ​സി വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം അ​വ​ധി​ക്കു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ സ്വ​ന്തം ആ​ൺ മ​ക്ക​ളി​ൽ​നി​ന്നും ഭാ​ര്യ​യി​ൽ​നി​ന്നും അ​പ​രി​ചി​ത​ത്വം നേ​രി​ടേ​ണ്ടി വ​രു​ന്നു. ഇ​താ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥാ​ത​ന്തു.

ഡോ. ​സു​രേ​ഷ് പ്രേം, ​ഐ​ശ്വ​ര്യാ ന​മ്പ്യാ​ർ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന സി​നി​മ​യി​ൽ നോ​ബി, അ​ജി​ത് കൂ​ത്താ​ട്ടു​കു​ളം, ബി​ജു ക​ലാ​വേ​ദി, ശൈ​ല​ജ പി. ​അ​മ്പു, നീ​തു ശി​വ, ചി​ത്ര വ​ർ​മ എ​ന്നി​വ​രും മ​റ്റു വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​.എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- മ​ഞ്ജു, ഡി​ഒ​പി- സു​നി​ൽ പ്രേം, ​എ​ഡി​റ്റ​ർ- കെ. ​ശ്രീ​നി​വാ​സ്, സം​ഗീ​തം- റി​ച്ചി​ൻ കു​ഴി​ക്കാ​ട്, പ​ശ്ചാ​ത്ത​ല സം​ഗീ​തം- മു​ര​ളി അ​പ്പാ​ട​ത്ത്, ചീ​ഫ് അ​സോ​സി​യേ​റ്റ്- ഡ​യ​റ​ക്ട​ർ സാ​ജു എ​ഴു​പു​ന്ന, ക​ല​ാസം​വി​ധാ​നം. ഷി​ബു​രാ​ജ് എ​സ്. കെ, ​വ​സ്ത്രാ​ല​ങ്കാ​രം- അ​ജി ആ​ല​പ്പു​ഴ, മേ​ക്ക​പ്പ്- ലാ​ൽ ക​ര​മ​ന, സ്റ്റി​ൽ​സ്- അ​നു പ​ള്ളി​ച്ച​ൽ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ഷാ​ജി കൊ​ല്ലം. ഈ ​ചി​ത്ര​ത്തി​ലൂ​ടെ പ്ര​മു​ഖ​ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന ര​ച​യി​താ​വ് ഫാ​ദ​ർ ഷാ​ജി തു​മ്പേ​ചി​റ​യി​ൽ ആ​ദ്യ​മാ​യി സി​നി​മ​യ്ക്ക് ഗാ​നം എ​ഴു​തു​ന്നു. നി​ത്യാ മാ​മ​ൻ, അ​മ​ൻ സ​ക്ക​റി​യ, ജി​ജോ ജോ​ൺ എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ. സ്റ്റു​ഡി​യോ ചി​ത്രാ​ഞ്ജ​ലി. പ​ബ്ലി​സി​റ്റി ഡി​സൈ​ന​ർ പ്ര​മേ​ഷ് പ്ര​ഭാ​ക​ർ. പി​ആ​ർ​ഒ എം.​കെ. ഷെ​ജി​ൻ.

Related posts

Leave a Comment