തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സിനുളള ലേണേഴ്സ് ടെസ്റ്റില്‍ മാറ്റം. ചോദ്യങ്ങളുടെ എണ്ണം 20 നിന്നും 30 ആക്കി. 18 ഉത്തരങ്ങള്‍ ശരിയാക്കിയാല്‍ മാത്രമേ ഇനി ലേണേഴ്സ് ടെസ്റ്റ് വിജയിക്കുകയുള്ളു.
ഓരോ ചോദ്യത്തിനും 30 സെക്കൻഡിനുള്ളിൽ ഉത്തരം നൽകണം. നേരത്തെ, ടെസ്റ്റ് പാസാവാൻ 20 ചോദ്യങ്ങൾക്ക് 12 ശരിയുത്തരങ്ങൾ മതിയായിരുന്നു. 15 സെക്കൻഡായിരുന്നു ഉത്തരങ്ങൾ നൽകാനുള്ള സമയം.
ടെസ്റ്റിന് മുന്നോടിയായി എംവിഡി ലീഡ്സ് എന്ന മൊബൈൽ ആപ്പിൽ മോക്ക് ടെസ്റ്റ് നടത്തും. ഈ മോക്ക് ടെസ്റ്റിൽ സൗജന്യമായി പങ്കെടുക്കാം.
മോക്ക് ടെസ്റ്റ് പാസാവുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നൽകും. മാത്രമല്ല, ഈ സർട്ടിഫിക്കറ്റ് നേടിയവരെ നിർബന്ധിത പ്രീ-ഡ്രൈവേഴ്സ് ക്ലാസിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും.
ലൈസൻസെടുക്കാൻ എത്തുന്നവർക്ക് മാത്രമല്ല, ഡ്രൈവിംഗ് സ്കൂൾ പരിശീലകർക്കും മോക്ക് ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഈ സർട്ടിഫിക്കറ്റ് നേടാത്തവരുടെ പരിശീലക ലൈസൻസ് പുതുക്കി നൽകില്ല.