ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലേക്ക് മത്സരാർഥിയായി പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് നിരന്തരമായി കോൾ വരുമായിരുന്നു. ബിഗ് ബോസ് തമിഴിന്റെ ലാസ്റ്റ് സീസണിലേക്കും അവർ എന്നെ ക്ഷണിച്ചിരുന്നു. ഇപ്രാവശ്യം തമിഴിൽ നിന്നും മലയാളത്തിൽ നിന്നും ഒരുപോലെ കോൾ വന്നിരുന്നു. പക്ഷേ, ബിഗ് ബോസ് എനിക്കു ചേരില്ല.
അതുകൊണ്ടുതന്നെ പോകില്ല. ഒരിക്കലും ഈ തീരുമാനം മാറാനും സാധ്യതയില്ല. എത്രയുംവേഗം ഹൗസിംഗ് ലോൺ അടച്ചുതീർക്കണം… അല്ലെങ്കിലും ബിഗ് ബോസിലേക്ക് ഞാൻ പോകാൻ സാധ്യതയില്ല. തമിഴ് ബിഗ് ബോസിലേക്കു പോയാൽ അവിടെ ചെന്ന് എനിക്ക് തമിഴ് മനസിലാകുന്നില്ലെന്നു പറയാൻ കഴിയില്ലല്ലോ.
അങ്ങനെ പറയുന്നതു തെറ്റല്ലേ. പോവുകയാണെങ്കിൽ മലയാളത്തിൽ പോകണം. മലയാളത്തിൽ നിന്നും പലതവണ കോൾ വന്നിട്ടുണ്ട്. പക്ഷേ, എനിക്ക് അത് ശരിയാവില്ല. പലരും എന്നോടു പറഞ്ഞിട്ടുണ്ട് ബിഗ് ബോസിലേക്ക് പോകാൻ. നീ നീയായിട്ട് ഇരുന്നാൽ മതി. പോയി പങ്കെടുത്ത് നോക്കൂവെന്ന് പറയും. പക്ഷേ, അത് എന്റെ വഴിയില്ല.
എനിക്ക് ചേർന്നതല്ല. എന്റെ പ്രയോറിറ്റിയും പാഷനും വ്യത്യസ്തമാണ്. ബിഗ് ബോസിൽ പോയാൽ എനിക്കു ശരിയാവില്ല. മണി ബെനിഫിറ്റിന് വേണ്ടി നിരവധി ആളുകൾ ബിഗ് ബോസ് തെരഞ്ഞെടുക്കുന്നുണ്ട്. അത് തെറ്റൊന്നുമല്ല. പണം ആവശ്യമാണ്. എന്റെ കാര്യത്തിൽ ഫിനാൻഷ്യൽ ബെനിഫിറ്റിനുവേണ്ടി പോലും ഞാൻ ബിഗ് ബോസിൽ പോവില്ല. -ശാലിൻ സോയ