ഞാനും എന്റെ അനിയനും ഒരുമിച്ച് തൊടുപുഴയിൽ താമസിച്ചിരുന്ന സമയത്താണെങ്കിൽ പോലും ഞങ്ങളുടെ ലൈഫിൽ പെൺകുട്ടികൾ അധികം ഉണ്ടായിട്ടില്ല. കസിൻസ് എല്ലാം ആണുങ്ങളായിരുന്നു. ചുറ്റുമുണ്ടായിരുന്ന ഫ്രണ്ട്സ് മുഴുവൻ ആണുങ്ങൾ ആയിരുന്നു. മാത്രമല്ല മകൾ ഹയയുടെ പ്രായത്തിലുള്ള ഒരു പെൺകുട്ടിയുടെ വളർച്ചയൊന്നും ഞാൻ മുമ്പ് കണ്ടിട്ടില്ല.
അപ്പമ്മാർക്ക് പെൺപിള്ളേരോട് ഭയങ്കര സ്നേഹമാണെന്നത് ഒരുപാട് പേർ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. അച്ഛനും മകളും തമ്മിൽ ഒരു പ്രത്യേക ബോണ്ടിങ്ങുണ്ട്. അതിനെക്കുറിച്ചൊന്നും ഞാൻ മുമ്പ് ആലോചിച്ചിട്ടേയില്ലായിരുന്നു. പക്ഷേ, ഇപ്പോൾ ഷൂട്ടിനു പോയി ക്കഴിയുമ്പോൾ ഒരു ദിവസം ഗ്യാപ്പ് കിട്ടി യാൽ ഓടി വീട്ടിലേക്കു വരാനുള്ള നമ്പർ വൺ റീസൺ ഹയയാണ്.
അവളുടെ കുറേ കാര്യങ്ങളും അവളുടെ കലക്ഷൻസും എന്തിന് അവളുടെ ലൈഫ് സ്റ്റൈൽ തന്നെ എനിക്ക് പുതിയതാണ്. അവൾ സ്നേഹിക്കുന്നതും ദേഷ്യപ്പെടുന്നതും പിണങ്ങുന്നതുമെല്ലാം… എന്റെ വീട്ടിൽ എന്നോട് പിണങ്ങുന്ന ഒരേയൊരാൾ ഹയയാണ്. ഹാഫ് ഡെയൊക്കെ അവൾ എന്നോട് മിണ്ടാതിരിക്കും.
മാത്രമല്ല ആറ്റിറ്റ്യൂഡ് കാണിക്കും. ദേഷ്യപ്പെടും… ഇതെല്ലാം ഞാൻ പുതിയതായി കാണുന്ന കാര്യങ്ങളാണ്. ആ ഒരു പ്രായത്തിലുള്ള കുട്ടിയെ ഞാൻ കണ്ടിട്ടേയില്ല. അത് എനിക്ക് വലിയ ക്യൂരിയോസിറ്റിയാണുണ്ടാക്കുന്നത്. എന്റെ ജീവിതത്തിലെ സ്നേഹത്തിന് ജന്മദിനാശംസകൾ. ഞാനെന്നും കൂടെയുണ്ട്… ഇങ്ങനെ വേഗം വളരല്ലേ മോളേ.. -ആസിഫ് അലി