തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പുകൾ നിയന്ത്രിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞു. ബോധവത്കരണം ശക്തമാക്കും. സർക്കാർ പരിപാടികളിൽ ഇവ പൂർണമായി ഒഴിവാക്കി.
നൂറിലേറെ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകളിൽ പ്ലാസ്റ്റിക് ഒഴിവാക്കി സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും നിർബന്ധമാക്കി. ഓണം വാരാഘോഷം ഹരിതചട്ടപ്രകാരമാണ് നടത്തിയതെന്ന് മാത്യു.ടി.തോമസിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
പ്ലാസ്റ്റിക് ഗ്ലാസുകൾ നിരോധിച്ചതിനെത്തുടർന്ന് പേപ്പർ ഗ്ലാസുകൾ വ്യാപകമാണ്. ഇവയിൽ ചൂടുള്ള ഭക്ഷണം വിളന്പുന്നത് തടയാനാവില്ലെന്നും നിയന്ത്രിക്കുകയാണ് പോംവഴിയെന്നും